വൃദ്ധദമ്പതികളെ കഴുത്തറുത്തു കൊലപ്പെടുത്തിയതിന്റെ കാരണം ?
ബെംഗളൂരു: ബെംഗളൂരുവില്‍ വൃദ്ധദമ്പതികളെ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. നഗരത്തില്‍ ബൈട്രായണപുരയിലാണ് സംഭവം. മുനിയപ്പ (68) ,ഭാര്യ വരലക്ഷ്മി (60) എന്നിവരാണ് മരിച്ചത്. കൊല നടത്തിയത് ഞായറാഴ്ച്ച വൈകിട്ടാണെന്നാണ് പോലീസ് നിഗമനം.
ചൊവ്വാഴ്ച്ചയാണ് ദമ്പതികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. മൂന്നു നിലയുളള വീടിന്റെ ഒന്നാം നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ഞായറാഴ്ച്ച മുതല്‍ ഇവരെ കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു .

ഇതേ തുടര്‍ന്ന് വീട്ടിലെത്തിയ ഇളയമകനാണ് മൃതദേഹം ആദ്യം കണ്ടത്. വീട്ടില്‍ നിന്നും പണമോ സ്വര്‍ണ്ണമോ മോഷ്ടിക്കപ്പെട്ടില്ലെന്നും കൊലനടത്തിയതിന്റെ ഉദ്ദേശ്യം വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു. നഗരത്തില്‍ ചിട്ടിക്കമ്പനി നടത്തിവരുകയാണ് കൊല്ലപ്പെട്ട ദമ്പതികള്‍












Click it and Unblock the Notifications