കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിനീഷിന് പങ്കാളിത്തമുള്ള ഹോട്ടലില്‍ മയക്കുമരുന്ന് കച്ചവടം നടന്നു, അനൂപുമായി 23 തവണ ഫോണ്‍ കോള്‍

Google Oneindia Malayalam News

ബെംഗളൂരു: മയക്കുമരുന്ന് കേസില്‍ അന്വേഷണം കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്കും എത്തുന്നു. ബിനീഷ് കോടിയേരിക്ക് പങ്കാളിത്തമുള്ള ഹയാത്ത് ഹോട്ടലിലാണ് മയക്കുമരുന്ന് കച്ചവടം നടന്നത്തെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കണ്ടെത്തി. മറ്റൊരുപ്രതി റിജീഷ് രവീന്ദ്രന്റെ മൊഴിയാണ് കേസിനെ കേരളത്തിലേക്ക് എത്തുന്നത്. മറ്റൊരു പ്രതി അനൂപ് മുഹമ്മദുമായി അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ തന്നെ ബിനീഷ് സമ്മതിച്ചിരുന്നു. ഇതെല്ലാം സിപിഎമ്മിനെ കൂടി പ്രതിരോധത്തിലാക്കുന്നതാണ്.

പണമിടപാട് സ്ഥാപനം

പണമിടപാട് സ്ഥാപനം

ബെംഗളൂരുവില്‍ ബിനീഷ് നടത്തിയ പണമിടപാട് സ്ഥാപനത്തിന്റെ രേഖകളും പുറത്ത് വന്നിട്ടുണ്ട്. ധര്‍മടം സ്വദേശിയായ അനസാണ് ഈ സ്ഥാപനത്തിന്റെ മറ്റൊരു പങ്കാളി. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നാല് പേരാണ് ഇതുവരെ അറസ്റ്റിലായത്. ഇതില്‍ മുഹമ്മദ് അനൂപും റിജേഷ് രവീന്ദ്രനും മലയാളികളാണ്. ഇവര്‍ രണ്ടും മൂന്നും പ്രതികളാണ്. കേരളത്തിലെ ഇവരുടെ കണ്ണികളെ കുറിച്ച് അന്വേഷിക്കുകയാണ്. ഇവര്‍ക്ക് സിനിമാ മേഖലയില്‍ അടക്കം ബന്ധങ്ങളുണ്ടെന്ന സൂചനയും ലഭിച്ചിട്ടുണ്ട്.

സ്വര്‍ണക്കടത്തുമായി ബന്ധമില്ല

സ്വര്‍ണക്കടത്തുമായി ബന്ധമില്ല

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ഇവരെ ബന്ധിപ്പിക്കുന്ന യാതൊരു തെളിവും ലഭിച്ചിട്ടില്ല. അതേസമയം കൊച്ചി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുമായി ചേര്‍ന്നല്ല ഇവര്‍ അന്വേഷണം നടത്തുന്നത്. എന്നാല്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകാനുണ്ടെന്ന് ഇവര്‍ സൂചിപ്പിക്കുന്നു. നടി രാഗിണി ദ്വിവേദിയുടെ വീട്ടില്‍ പോലീസ് ഇന്ന് റെയ്ഡ് നടത്തിയിരുന്നു. ഇവര്‍ക്ക് വലിയ പങ്കുണ്ടെന്ന് തന്നെയാണ് സൂചന.

സംശയങ്ങള്‍ ഇങ്ങനെ

സംശയങ്ങള്‍ ഇങ്ങനെ

എന്‍ഐഎയെ വെട്ടിച്ച് തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് കടക്കാനും അവിടെ താമസിക്കാന്‍ സ്വപ്‌നയ്ക്കും സരിത്തിനും സഹായം കിട്ടിയിരുന്നു എന്ന പരിശോധനയും നടക്കുന്നുണ്ട്. അനൂപ് ഇവരെ സഹായിച്ചെന്ന സംശയം ശക്തമാണ്. ഇതിനായി അനൂപ് ബിനീഷിന്റെ സഹായം തേടിയെന്നും സംശയിക്കുന്നുണ്ട്.

Recommended Video

cmsvideo
ബിനീഷ് കോടിയേരി പെട്ടു, പൊളിച്ചടുക്കി ഫിറോസ്‌ | Oneindia Malayalam
റമീസുമായി ബന്ധം

റമീസുമായി ബന്ധം

അനൂപിനും ഒപ്പം പിടിയിലായ പാലക്കാട് സ്വദേശിനിയും കന്നഡ നടിയുമായ അനിഖയ്ക്ക് റമീസുമായി ബന്ധമുമ്ട്. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ബെംഗളൂരു പോലീസിനോടും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയോടും തേടിയിട്ടുണ്ട്. സ്വപ്‌നയുടെ മൊഴിയില്‍ പറയുന്ന ചില വ്യക്തികളുമായി മയക്കുമരുന്ന് സംഘം ബന്ധപ്പെട്ടിരുന്നോ എന്നാണ് പരിശോധിക്കുന്നത്. അനൂപിന് കൊച്ചിയിലും ബെംഗളൂരുവിലും ശക്തമായ ബന്ധങ്ങള്‍ ഉണ്ടെന്നാണ് സൂചന.

ബിനാമിയാണോ അനൂപ്?

ബിനാമിയാണോ അനൂപ്?

ബിനീഷിന്റെ പല ബിസിനസുകളുടെയും ബിനാമിയാണ് അനൂപ് എന്ന് സംശയമുണ്ട്. ആറ് ലക്ഷം രൂപ ഹോട്ടല്‍ തുടങ്ങാനായി ബിനീഷ് നല്‍കിയതും സംശയം ജനിപ്പിക്കുന്നതാണ്. ഇതിനെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചാല്‍ അനൂപിനെയും ബിനീഷിനെയും ചോദ്യം ചെയ്യും. അനൂപ് ഇടനിലയായി ചില ഭൂമി ഇടപാടുകളെ കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. ഇതെല്ലാം ബിനീഷിനുള്ള കുരുക്കായി മാറുമെന്നാണ് സൂചന. കേരളത്തില്‍ വലിയ രാഷ്ട്രീയ വിവാദം ഇതിനെ ചൊല്ലി നടക്കുന്നുണ്ട്.

23 ഫോണ്‍ കോള്‍

23 ഫോണ്‍ കോള്‍

സ്വപ്നയെ ബെംഗളൂരുവില്‍ നിന്ന് പിടികൂടിയ ജൂലായ് പത്തിന് അനൂപും ബിനീഷും തമ്മില്‍ 23 തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. കാരിയര്‍മാരായി ഉപയോഗിക്കാനായും മോഡിലിംഗിനും ഇവന്റ് മാനേജ്‌മെന്റിനുമായി റഷ്യന്‍, ഇറാനിയന്‍ യുവതികളെ എത്തിക്കുന്ന ഇടപാടും അനൂപിനും സംഘത്തിനുമുണ്ട്. ബെംഗളൂരുവിലെ ഹോട്ടലില്‍ നിന്ന് നേരത്തെ മയക്കുമരുന്നുമായി പിടിയിലായ റഷ്യന്‍ യുവതിയുടെ ലാപ്പ്‌ടോപ്പില്‍ നിന്ന് പ്രതികളോടൊപ്പമുള്ള ചിത്രങ്ങള്‍ കണ്ടെടുത്തിരുന്നു.

English summary
drug dealing occured in a bengaluru hotel, that have investment by bineesh kodiyeri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X