കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യപിച്ച് സ്‌കൂട്ടറോടിച്ച യുവതിയും ട്രാഫിക് പോലീസുകാരും തമ്മില്‍ നടുറോഡില്‍ കയ്യാംകളി

  • By Neethu
Google Oneindia Malayalam News

ബെംഗളൂരു: ട്രാഫിക് പോലീസുകാരെ കയ്യേറ്റം ചെയ്ത കുറ്റത്തിന് യുവതി അറസ്റ്റില്‍. അമിതമായി മദ്യപിച്ച് സ്‌കൂട്ടറില്‍ എത്തിയ യുവതിയോട് ആല്‍ക്കഹോള്‍ ടെസ്റ്റിന് വിധേയയാകാന്‍ നിര്‍ദേശിച്ച പോലീസുകാരെയാണ് യുവതി ആക്രമിച്ചത്.

കോറമംഗല സ്വദേശിനിയായ ഡിംബിളാണ് പോലീസ് പിടിയിലായത്. ലേഡീസ് ബാറില്‍ ജോലിക്കാരിയായ യുവതി അമിതമായി മദ്യപിച്ച് സ്‌കൂട്ടറില്‍ വരുമ്പോഴാണ് ട്രാഫിക് പോലീസുകാര്‍ യുവതിയെ തടഞ്ഞത്. ടെസ്റ്റിന് വിധേയയാക്കാന്‍ നിര്‍ദേശിച്ച പോലീസുകാരന്റെ കയ്യില്‍ നിന്നും ആല്‍ക്കോമീറ്റര്‍ പിടിച്ചു വാങ്ങി നിലത്തെറിഞ്ഞു പൊട്ടിച്ചു.

delhipolice3.

പോലീസുകാര്‍ക്കെതിരെ യുവതി അക്രമാസക്തയായപ്പോള്‍ സ്‌കൂട്ടറിന്റെ ചാവി പോലീസ് ഊരിയെടുത്തു. ഇത് പിടിച്ചു വാങ്ങി യുവതിയുടെ വീഡിയോ പകര്‍ത്തിയ പോലീസുക്കാരനെ മര്‍ദിക്കുയും ചെയ്തു. ചാവി പിടിച്ചു വാങ്ങി യുവതി സ്‌കൂട്ടറില്‍ കടന്നു കളഞ്ഞു.

200 മീറ്ററോളം യുവതി പിന്തുടര്‍ന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ക്രിമിനല്‍ കുറ്റമാണ് യുവതിക്കു നേരെ ചുമത്തിയിരിക്കുന്നത്.

English summary
Drunken woman assaults cop, tries to flee on scooter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X