കള്ള് ഷാപ്പിലെ നാടന്‍ കറികളുടെ വ്യത്യസ്ത സ്വാദുകളൊരുക്കി ' എന്റെ കേരളം ഫുഡ്' ഫെസ്റ്റിവല്‍
ബെംഗളൂരു: കേരളത്തിലെ കള്ള് ഷാപ്പിലെ നാടന്‍ കറികള്‍ ഒരുക്കി എന്റെ കേരളം ഫുഡ് ഫെസ്റ്റിവല്‍. മാര്‍ച്ച് 2 മുതല്‍ 20 വരെയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ ഷാപ്പുകളില്‍ നിന്നും ലഭിക്കുന്ന നാടന്‍ കറികളാണ് ഫെസ്റ്റിവലിന്റെ പ്രധാന ആകര്‍ഷണം.
വ്യത്യസ്ത സ്വാദുകളില്‍ നാടന്‍ കറികളാണ് ഒരുക്കിയിരിക്കുന്നത്. ഫ്രൈ വിഭവങ്ങള്‍, സ്‌പെഷ്യല്‍ സീ ഫുഡ്, മീന്‍ വിഭവങ്ങള്‍ എന്നിങ്ങനെ കേരളത്തിലെ എല്ലാ സ്്‌പെഷ്യല്‍ വിഭവങ്ങളും ഒരുക്കിയിരിക്കുന്നു.

ഫെസ്റ്റിവലിന് വേണ്ടി കേരളത്തില്‍ നിന്നും എത്തിയ രാധാകൃഷ്ണന്‍, സുരേഷ് എന്നിവരാണ് രുചികൂട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. മീന്‍ പീര, വാള മുളകിട്ട കറി, ഇടി ഇറച്ചി എന്നിങ്ങനെ വായില്‍ വെള്ളമൂറുന്ന കേരളത്തിലെ ഷാപ്പുകളില്‍ മാത്രം ലഭിക്കുന്ന വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

അള്‍സൂര്‍ റോഡ് 12/1 ലാണ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിന് റിസര്‍വേഷനു വേണ്ടി 08032421002 എന്ന നമ്പറില്‍ ബന്ധപ്പെടാം. 45 രൂപ മുതലാണ് ഭക്ഷണത്തിന്റെ വില ആരംഭിക്കുന്നത്. രണ്ട് പേര്‍ക്കുള്ള ഉച്ച ഭക്ഷണത്തിനായി 800- 1000 രൂപയാണ്. 12 മണി മുതല്‍ 3.30 വരെയും വൈകീട്ട് 7 മണി മുതല്‍ രാത്രി 11 വരെയാണ് സമയം.












Click it and Unblock the Notifications