കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെന്നി ഹിന്നിന്റെ സന്ദര്‍ശനത്തിനെതിരേ സംഘികള്‍

Google Oneindia Malayalam News

ബാംഗ്ലൂര്‍: അമേരിക്കന്‍ സുവിശേഷ പ്രവര്‍ത്തകനായ ബെന്നി ഹിന്നിന്റെ സന്ദര്‍ശനത്തിനെതിരേ ബാംഗ്ലൂരില്‍ സംഘപരിവാര സംഘടനകള്‍ രംഗത്ത്. ഒമ്പത് വര്‍ഷം മുമ്പുള്ള ഹിന്നിന്റെ സന്ദര്‍ശനത്തിനു തൊട്ടുപിറകെ വന്‍തോതില്‍ മതപരിവര്‍ത്തനം നടന്നിരുന്നുവെന്നാണ് സംഘടനകള്‍ ആരോപിക്കുന്നത്. അതുകൊണ്ട് തന്നെ ജനുവരി 15 മുതല്‍ 19 വരെയുള്ള കിസ്ത്യന്‍ പ്രാസംഗികന്റെ പരിപാടി തടയണമെന്നാണ് സംഘടനകളുടെ വാദം. ബീതല്‍ എജി ചര്‍ച്ചാണ് നഗരത്തില്‍ പരിപാടി സംഘടിപ്പിക്കുന്നത്.

മതപരിവര്‍ത്തനം നടത്താനുള്ള പരിപാടിയാണിത്. ഇത് ഭരണഘടനാവിരുദ്ധമാണ്. അതുകൊണ്ടാണ് ഞങ്ങള്‍ ഇതിനെ എതിര്‍ക്കുന്നത്. ഇത്തരമൊരു സമ്മേളനത്തിന് ഗവണ്‍മെന്റ് അനുമതി നല്‍കിയ നടപടി തെറ്റാണ്. സമ്മേളനത്തിനെതിരേ മുഖ്യപ്രതിപക്ഷ കക്ഷിയായ ബിജെപിയും രംഗത്തുവന്നിട്ടുണ്ട്.

Evangelist Benny Hinn

എന്നാല്‍ ഈ ആരോപണങ്ങള്‍ തെറ്റാണെന്നാണ് സംഘാടകരുടെ വാദം. ഒമ്പതു വര്‍ഷം മുമ്പ് നടന്ന പരിപാടിയ്ക്കു സമാനമായ ഒന്നല്ല ഇത്. അന്ന് ഒരു പൊതുപരിപാടിയായിട്ടാണ് നടത്തിയിരുന്നത്. എന്നാല്‍ ഇത്തവണ തീര്‍ത്തും ഒരു സ്വകാര്യപരിപാടിയെന്ന നിലയിലാണ് ഇത് സംഘടിപ്പിക്കുന്നത്. ക്ഷണിക്കപ്പെട്ട വിശ്വാസികള്‍ മാത്രമാണ് പരിപാടിക്കെത്തുക. പങ്കെടുക്കുന്ന ഓരോരുത്തരില്‍ നിന്നും 850 രൂപ വീതം ഈടാക്കുന്നുണ്ട്. കൂടാതെ പലപ്രഭാഷകരില്‍ ഒരാള്‍ മാത്രമാണ് ഹിന്‍-സംഘാടകരായ ചര്‍ച്ചിന്റെ പ്രതിനിധികള്‍ വ്യക്തമാക്കി.

English summary
Saffron groups have raked up protests in parts of Karnataka over the proposed visit of American evangelist Benny Hinn to Bangalore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X