മുന്‍ ബി ജെ പി മന്ത്രി പീഡിപ്പിച്ചതായി പരാതി
ബാംഗ്ലൂര്‍: മുന്‍ മന്ത്രി ലൈംഗികമായി പീഡിപ്പിച്ചു എന്ന് കാണിച്ച് യുവതിയുടെ പരാതി. മുന്‍ മന്ത്രിയും ബി ജെ പി നേതാവുമായ ഡി എന്‍ ജീവരാജിനെതിരെയാണ് പീഡനക്കേസുമായി യുപതി രംഗത്തെത്തിയിരിക്കുന്നത്. ബി ജെ പി അധികാരത്തിലായിരുന്ന കാലത്ത് ഭക്ഷ്യ, പൊതുവിതരണ മന്ത്രിയായിരുന്നു ജീവരാജ്. ചിക്കമഗളൂര്‍ സ്വദേശിനിയായ 23 കാരിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
മുന്‍ എം എല്‍ എയും നേതാവുമായിരുന്ന ഹാറത്തലു ഹാലപ്പയ്‌ക്കെതിരെ പീഡനക്കേസ്, എം എല്‍ എമാര്‍ വിധാന്‍ സൗധയില്‍ വെച്ച് നീലച്ചിത്രം കണ്ട കേസ് തുടങ്ങിയവയ്ക്ക് പിന്നാലെയാണ് ബി ജെ പിക്ക് തലവേദനയായി ജീവരാജിനെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഹാലപ്പ ബി ജെ പി വിട്ട് യെഡിയൂരപ്പയ്‌ക്കൊപ്പം പോയെങ്കിലും അപമാനം ഇപ്പോഴും പാര്‍ട്ടിയുടെ പേരില്‍ തന്നെയാണ്.

എന്നാല്‍ തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണ് എന്ന് മുന്‍ മന്ത്രി ഡി എന്‍ ജീവരാജ് പറഞ്ഞു. 2010 ല്‍ തന്നെ പീഡിപ്പിച്ചു എന്നാരോപിച്ച് ഇപ്പോഴാണ് യുവതി പോലീസില്‍ പരാതി നല്‍കുന്നത്. ഇവരുടെ ബന്ധുവായ മനുവിന് എതിരെ താന്‍ കൊടുത്ത കേസിന് പകരം വീട്ടാനാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത് എന്നുംജീവരാജ് ആരോപിച്ചു.
2013 ആഗസ്ത് 20 നാണ് തന്നെ ബ്ലാക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിക്കുന്നു എന്ന് കാണിച്ച് ജീവരാജ് വിധാന്‍ സൗധ പോലീസില്‍ പരാതി നല്‍കിയത്. ബി ജെ പിയുടെ മുന്‍ പ്രവര്‍ത്തകന്‍ കൂടിയാണ് മനു. യുവതിയും ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതായി പോലീസില്‍ പരാതികള്‍ ലഭിച്ചിട്ടുണ്ട്. താലൂക്ക് പഞ്ചായത്ത് മെംബറായ നാഗരാജ്, ടൗണ്‍ പഞ്ചായത്ത് മെംബറായ ആശിശ് എന്നിവരാണ് യുവതിക്കെതിരെ പരാതി നല്‍കിയിട്ടുള്ളത്.












Click it and Unblock the Notifications