Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫഹദും നസ്‌റിയയും ബാംഗ്ലൂരിലേക്കു ചേക്കേറുന്നു

ബാംഗ്ലൂര്‍: ഫഹദും നസ്‌റിയയും ബാംഗ്ലൂരിലേക്കു കൂടുമാറുകയാണ്. ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്താണ് രണ്ടുപേരുടെയും വിവാഹം തീരുമാനിക്കുന്നതും നടക്കുന്നതും. ബാംഗ്ലൂര്‍ അങ്ങനെ ഭാഗ്യ സിറ്റിയായി കാണുന്നതിനാല്‍ അവിടെപുതിയ വീടൊരുക്കുന്ന തിരക്കിലാണു രണ്ടുപേരും.

ബാംഗ്ലൂര്‍ ഡെയ്‌സ് ചിത്രീകരിച്ച സ്ഥലത്തിന് അടുത്തു തന്നെയാണ് പുതിയ വീടുയരുന്നതും. ഇതിനു പുറമെ ബാംഗ്ലൂരില്‍ ഫഹദിന് ഫാം ഹൗസുമുണ്ട്. ഹണിമൂണ്‍ ആഘോഷം യുഎസ്, ദുബായ് എന്നിവിടങ്ങളില്‍ ക ഴിഞ്ഞ ശേഷം ബാംഗ്ലൂരിലെ ഫാം ഹൗസിലായിരുന്നു രണ്ടുപേരും. ആ സമയത്താണ് പുതിയ വീടുവയ്ക്കാന്‍തീരുമാനിച്ചത്. ഇപ്പോള്‍ വീടു പണി നടന്നുകൊണ്ടിരിക്കുകയാണ്.

fahad-fazil-nazriya-nazim

വിവാഹശേഷം അല്‍പകാലംസിനിമയില്‍ നിന്നു അകന്നു നിന്നെങ്കിലും സിനിമയിലേക്കു തിരിച്ചുവരാന്‍ ത ന്നെയാണ് നസ്‌റിയയുടെ തീരുമാനം. അതിന്റെ ഭാഗമായി ഏഴു പുതിയ കഥകളാണു കേട്ടത്. എന്നാല്‍ ഏതില്‍ അഭിനയിക്കണംമെന്നു തീരുമാനിച്ചിട്ടില്ല. ഫഹദ് ഫാസില്‍ തന്നെയാണ് നസ്‌റിയ തിരിച്ചുവരുന്ന കാര്യം പുറത്തുവിട്ടത്.

വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന അയാള്‍ ഞാനല്ല എന്ന ചിത്രത്തിലാണ് ഫഹദ് ഇപ്പോള്‍ അഭിനയിച്ചത്. ചിത്രീകരണം പൂര്‍ത്തിയായി ചിത്രം തിയറ്ററിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകന്‍. രഞ്ജിത്ത് കഥയെഴുതിയ ചിത്രത്തില്‍ ഫഹദിന് ഏറെ പ്രതീക്ഷയാണുള്ളത്. ഗുജറാത്തിലും ബാംഗ്ലൂരിലുമാണ് ഇതിന്റെ ചിത്രീകരണം നടന്നത്. ഹരം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങും ബാംഗ്ലൂരില്‍ തന്നെയായിരുന്നു. ഇതിനു മുന്‍പ് 22 എഫ്‌കെയുടെ ചിത്രീകരണവും ബാംഗ്ലൂരില്‍ തന്നെയായിരുന്നു. എല്ലാംകൊണ്ടും ഭാഗ്യനഗരമായിട്ടാണ് ഫഹദും നസ്‌റിയയും ബാംഗ്ലൂരിനെ കാണുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+