കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാംഗ്ലൂര്‍; സൂക്ഷിക്കുക,വ്യാജ ടീഷര്‍ട്ടുകള്‍ സുലഭം

  • By Meera Balan
Google Oneindia Malayalam News

Crime
ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ വ്യാജ ടീഷര്‍ട്ട് വേട്ട. അവന്യൂ റോഡിലെ ഒരു സ്ഥാപനത്തില്‍ നടത്തിയ റെയ്ഡിലാണ് ഏഴ് ലക്ഷം രൂപയുടെ വ്യാജ ടീഷര്‍ട്ടുകള്‍ പിടികൂടിയത്. നവംബര്‍ ഒന്ന് വെള്ളിയാഴ്ചയാണ് റെയ്ഡ് നടന്നത്. സംഭവത്തെത്തുടര്‍ന്ന് രണ്ട് പേര്‍ അറസ്റ്റിലായി. ഇന്റര്‍നാഷണല്‍ ബ്രാന്‍ഡായ ഹാര്‍ലി ഡേവിഡ്‌സണിന്റെ ടീഷര്‍ട്ടുകള്‍ എന്ന വ്യാജേനയാണ് സംഘം വില്‍പ്പന നടത്തിയത്.

ആന്ധ്രയിലെ ചിറ്റൂര്‍ സ്വദേശി കൃഷ്ണ ലക്ഷ്മിപതി (27) ബിസിനസ് പാര്‍ട്ണര്‍ ആനന്ദ്‌റാം രാമശാസ്ത്രി (38) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അംഗങ്ങളും ബസവനഗുഡി പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് വന്‍ 243 വ്യാജ ടീഷര്‍ട്ടുകള്‍ പിടികൂടിയത്. ഫോട്ടോഷോപ്പ് ഉപയോഗിച്ച് ഹാര്‍ലി ഡേവിഡ്‌സണിന്റെ സ്റ്റിക്കറുകള്‍ കോപ്പിചെയ്താണ് സംഘം ടീഷര്‍ട്ടുകളില്‍ പതിപ്പിച്ചത്. ഇതിന് ശേഷം വന്‍വിലയ്ക്ക് വിലകുറഞ്ഞ ഉത്പ്പന്നം വില്‍ക്കുകയായിരുന്നു.

നഗരത്തില്‍ ഇത്തരത്തില്‍ വ്യാജ തുണിത്തരങ്ങളുടെ വില്‍പ്പന തകൃതിയായി നടക്കുകയാണെന്ന് പലീസ്, ഒട്ടേറെ വ്യാജ ടീഷര്‍ട്ടികള്‍, ജീന്‍സ്, പാന്റ്‌സ്, എന്നിവ എസ്പി റോഡിലെ ഒരു ഗോഡൗണില്‍ നിന്ന് കണ്ടെത്തി. വ്യാജ വസ്ത്ര വേട്ടയില്‍ ഇത് വരെ അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും പത്ത് പേര്‍ അറസ്റ്റിലാവുകയും ചെയ്തു.

English summary
A godown on Avenue Road was raided on Friday and 243 fake T-shirts of an international brand worth Rs 7 lakh were seized. Two men were arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X