Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍മക്കളെ കൊന്ന് അച്ഛന്‍ ആത്മഹത്യ ചെയ്തു

ബാംഗ്ലൂര്‍: രണ്ട് പെണ്‍മക്കളെ കൊലപ്പെടുത്തിയ ശേഷം 39 കാരന്‍ ആത്മഹത്യ ചെയ്തു. ബാംഗ്ലൂര്‍ മഗാഡി റോഡ് പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലാണ് ദാരുണമായ സംഭവം നടന്നത്. ഇരട്ടക്കുട്ടികളായ ദേവികയും വേദികയുമാണ് കൊല്ലപ്പെട്ടത്. നാലുവയസ്സായിരുന്നു ഇവര്‍ക്ക്. രാജാജിനഗര്‍ സ്വദേശിയായ കുമരേശനാണ് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.

രാവിലെ ഒമ്പതരയോടെ കുമരേശന്റെ അമ്മ സരസ്വതി വീട്ടിലെത്തിയപ്പോഴാണ് കുട്ടികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുട്ടികള്‍ക്ക് സമീപത്തായി തൂങ്ങിമരിച്ച നിലയില്‍ കുമരേശനെയും കണ്ടെത്തി. ദുപ്പട്ട കൊണ്ട് കഴുത്തുമുറുക്കിയാണ് കുമരേശന്‍ രണ്ട് മക്കളെയും കൊന്നതെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ദുപ്പട്ട കൊണ്ട് തന്നെയാണ് ഇയാളും കെട്ടിത്തൂങ്ങി മരിച്ചത്.

karnataka

കുമരേശന്റെ ഭാര്യയും ഇരട്ടക്കുട്ടികളുടെ അമ്മയുമായ സോണി മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു. ഈ സങ്കടം സഹിക്കാന്‍ പറ്റാതെയാണ് കുമരേശന്‍ മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത് എന്നാണ് കരുതുന്നത്. വയറുവേദന സഹിക്കാന്‍ പറ്റാതെ സോണി ആത്മഹത്യ ചെയ്യുകയായിരുന്നു. സ്വന്തമായി തുണിക്കട നടത്തുകയാണ് കുമരേശന്‍.

അമ്മ സരസ്വതിയെ കുറച്ചു ദൂരെ ഒരു സ്ഥലത്ത് കൊണ്ടുവിട്ട ശേഷം വീട്ടില്‍ തിരിച്ചെത്തിയാണ് ഇയാള്‍ മക്കളെയും കൊന്ന് ജീവനൊടുക്കിയത്. ഭാര്യ മരിച്ചതോടെ ജീവിക്കാനുളള ആഗ്രഹം നഷ്ടമായതായി ഇയാള്‍ പലതവണ അമ്മ സരസ്വതിയോട് പറഞ്ഞിരുന്നത്രെ. മക്കളെയും കൊന്ന് താനും മരിക്കുമെന്ന് ഇയാള്‍ അമ്മയോട് പറഞ്ഞിട്ടുണ്ട്. കുമരേശന് സാമ്പത്തിക ബാധ്യതകളൊന്നും ഉള്ളതായി റിപ്പോര്‍ട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+