ബാംഗ്ലൂര്‍: പീഡനത്തിന് പുറമെ പെണ്‍കുട്ടിക്ക് അവഹേളനവും
ബാംഗ്ലൂര്‍: വിബ്ജിയോര്‍ സ്‌കൂളില്‍ ബലാത്സംഗത്തിന് ഇരയായ ആറ് വയസ്സുകാരിക്ക് സ്‌കൂള്‍ അധികൃതരുടെ വക അവഹേളനവും. പെണ്‍കുട്ടിയുടെ മാനസിക നില ശരിയല്ല എന്നാണ് സ്‌കൂളിലെ അധ്യാപികമാരില്‍ ഒരാള്‍ പറഞ്ഞത്. എന്തായാലും അധ്യാപികയുടെ വാക്കുകള്‍ സ്‌കൂളിനും തലവേദനയായി. സ്‌കൂളിനെതിരെ കേസെടുക്കാന്‍ ആഭ്യന്തരമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സ്‌കൂളിനെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും പ്രസ്താവിച്ചു. ആഭ്യന്തരമന്ത്രി കെ എസ് ജോര്‍ജാണ് ഇത് സംബന്ധിച്ച നിര്‍ദേശം പോലീസിന് നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസാണ് ഇത്. പെണ്‍കുട്ടി പീഡനത്തിന് ഇരയാകുന്നത് വരെ സാധാരണ രീതിയിലായിരുന്നു എന്ന് ആഭ്യന്തരമന്ത്രി അസംബ്ലിയില്‍ പറഞ്ഞു.

പെണ്‍കുട്ടിയെ അപമാനിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ബോധപൂര്‍വ്വം ശ്രമിക്കുകയാണ് എന്ന് പ്രഥമ ദൃഷ്ട്യാ വ്യക്തമാണ്. പെണ്‍കുട്ടി മാനസികമായി പ്രശ്‌നമുണ്ട് എന്ന് വന്നാല്‍ കോടതിയില്‍ പരാതിക്കാരുടെയും പോലീസിന്റെയും വാദം ദുര്‍ബലമാകും. രണ്ട് പേര്‍ തന്നെ പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ മെഡിക്കല്‍ പരിശോധന ഫലം കാത്തിരിക്കുകയാണ് പോലീസ്.
കുട്ടിയെ പീഡിപ്പിച്ചവരില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. 30 വയസ്സുകാരനായ ബിഹാര്‍ സ്വദേശി മുസ്തഫയെയാണ് ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. രക്ഷിതാക്കളും നാട്ടുകാരും തുടര്‍ച്ചയായി പ്രതിഷേധ പ്രകടനം നടത്തിയതിനെ തുടര്‍ന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. സ്‌കേറ്റിംഗ് പരിശീലകനായ മുസ്തഫയുടെ ലാപ്‌ടോപ്പില്‍ നിന്നും പോലീസ് നീലച്ചിത്രങ്ങള്‍ കണ്ടെടുത്തു. ഇയാളുടെ വീട്ടിലും പോലീസ് റെയ്ഡ് നടത്തി.












Click it and Unblock the Notifications