ബെംഗളൂരുവില്‍ മഴ പെയ്താല്‍ ഇങ്ങനെയൊക്കെയാണ്!
ബെംഗളൂരു: ഐ പി എല്‍ എട്ടാം സീസണില്‍ ബെംഗളൂരുവിലെ ആദ്യ കളിയായിരുന്നു തിങ്കളാഴ്ച റോയല്‍ ചാലഞ്ചേഴ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മില്‍ നടന്നത്. ഈ കളി മഴ മൂലം തടസ്സപ്പെടുമോ എന്നായിരുന്നു ക്രിക്കറ്റ് ഭ്രാന്തന്മാരുടെ പേടി. മഴ കളി മുടക്കിയില്ല, പക്ഷേ നഗരത്തെ മുക്കി.
ഉച്ചമുതല്‍ കോരിപ്പെയ്യുകയായിരുന്നു ബെംഗളൂരുവിന്റെ പല ഭാഗങ്ങളിലായി മഴ. ഞായറാഴ്ചയാണ് ഈ സീസണിലെ ആദ്യത്തെ മഴ കിട്ടിയത്. ചൂട് കാരണം രാത്രി കിടക്കാന്‍ പറ്റാത്ത സ്ഥിതിയിലെത്തിയിരുന്നു ബെംഗളൂരു. കുടിവെളള പ്രശ്നങ്ങള്‍ വേറെ. മഴ കനത്തുപെയ്തതോടെ തല്ക്കാലം ആശ്വാസമായി, പ്രശ്നങ്ങള്‍ മറ്റ് പലതായിരുന്നു. ബെംഗളൂരുവിലെ മഴക്കാഴ്ചകള്‍ കാണൂ.

ഒരു മഴ പെയ്തെങ്കില്‍...
കവിതയില്‍ പാടിയ പോലെ ഒരു മഴ പെയ്തെങ്കില്‍ എന്ന് കാത്തിരിക്കുകയായിരുന്നു ബെംഗളൂരു മഹാനഗരം. എന്നാല്‍ മഴ പെയ്തപ്പോഴോ, സ്ഥിതി ഇതാണ്.

റോഡില്‍ വെള്ളക്കെട്ട്
നിരപ്പായ പ്രദേശമായതിനാല്‍ മഴ പെയ്താല്‍ റോഡില്‍ വെള്ളം കെട്ടും എന്ന കാര്യം ഉറപ്പാണ്. റസിഡന്‍സി റോഡില്‍ നിന്നുളള ഒരു ദൃശ്യം.

ട്രാഫികില്‍ കുടുങ്ങാതെ പിന്നെ
മഴ പെയ്തു എന്ന് ആരെങ്കിലും പറഞ്ഞുകേട്ടാല്‍ മതി, അപ്പോള്‍ തുടങ്ങും ട്രാഫിക് ജാം. ബ്രിഗേഡ് റോഡിന് സമീപത്തെ ചിത്രം കാണൂ

ആശ്വാസമായി മഴ
ചൂട് കാരണം രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നിരുന്നവര്‍ക്ക് ഉറങ്ങാന്‍ പറ്റി. പൊടിയും പടലങ്ങളും കുറച്ച് അടങ്ങി. കുടിവെള്ളം പോലും വറ്റിത്തുടങ്ങിയവര്ക്കും ആശ്വാസമായി മഴ

റോഡാണ്, തോടല്ല
നിറഞ്ഞൊഴുകുന്ന റോഡില്‍ക്കൂടി സാഹസികമായി വണ്ടിയോടിക്കുന്നവര്‍. ചിത്രം എം ജി റോഡ് പരിസരത്ത് നിന്നും

ഭാഗ്യം കളി മുടക്കിയില്ല
എട്ട് മണിക്ക് കളി തുടങ്ങാറുകുമ്പൊഴേക്കും സ്വിച്ചിട്ട പോലെ മഴ നിന്നു. പക്ഷേ കളി ബാംഗ്ലൂര്‍ തോറ്റു എന്ന് മാത്രം.
-
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications