കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവില്‍ മഴ പെയ്താല്‍ ഇങ്ങനെയൊക്കെയാണ്!

Google Oneindia Malayalam News

ബെംഗളൂരു: ഐ പി എല്‍ എട്ടാം സീസണില്‍ ബെംഗളൂരുവിലെ ആദ്യ കളിയായിരുന്നു തിങ്കളാഴ്ച റോയല്‍ ചാലഞ്ചേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍ നടന്നത്. ഈ കളി മഴ മൂലം തടസ്സപ്പെടുമോ എന്നായിരുന്നു ക്രിക്കറ്റ് ഭ്രാന്തന്മാരുടെ പേടി. മഴ കളി മുടക്കിയില്ല, പക്ഷേ നഗരത്തെ മുക്കി.

ഉച്ചമുതല്‍ കോരിപ്പെയ്യുകയായിരുന്നു ബെംഗളൂരുവിന്റെ പല ഭാഗങ്ങളിലായി മഴ. ഞായറാഴ്ചയാണ് ഈ സീസണിലെ ആദ്യത്തെ മഴ കിട്ടിയത്. ചൂട് കാരണം രാത്രി കിടക്കാന്‍ പറ്റാത്ത സ്ഥിതിയിലെത്തിയിരുന്നു ബെംഗളൂരു. കുടിവെളള പ്രശ്‌നങ്ങള്‍ വേറെ. മഴ കനത്തുപെയ്തതോടെ തല്‍ക്കാലം ആശ്വാസമായി, പ്രശ്‌നങ്ങള്‍ മറ്റ് പലതായിരുന്നു. ബെംഗളൂരുവിലെ മഴക്കാഴ്ചകള്‍ കാണൂ.

ഒരു മഴ പെയ്‌തെങ്കില്‍...

ഒരു മഴ പെയ്‌തെങ്കില്‍...

കവിതയില്‍ പാടിയ പോലെ ഒരു മഴ പെയ്‌തെങ്കില്‍ എന്ന് കാത്തിരിക്കുകയായിരുന്നു ബെംഗളൂരു മഹാനഗരം. എന്നാല്‍ മഴ പെയ്തപ്പോഴോ, സ്ഥിതി ഇതാണ്.

റോഡില്‍ വെള്ളക്കെട്ട്

റോഡില്‍ വെള്ളക്കെട്ട്

നിരപ്പായ പ്രദേശമായതിനാല്‍ മഴ പെയ്താല്‍ റോഡില്‍ വെള്ളം കെട്ടും എന്ന കാര്യം ഉറപ്പാണ്. റസിഡന്‍സി റോഡില്‍ നിന്നുളള ഒരു ദൃശ്യം.

ട്രാഫികില്‍ കുടുങ്ങാതെ പിന്നെ

ട്രാഫികില്‍ കുടുങ്ങാതെ പിന്നെ

മഴ പെയ്തു എന്ന് ആരെങ്കിലും പറഞ്ഞുകേട്ടാല്‍ മതി, അപ്പോള്‍ തുടങ്ങും ട്രാഫിക് ജാം. ബ്രിഗേഡ് റോഡിന് സമീപത്തെ ചിത്രം കാണൂ

ആശ്വാസമായി മഴ

ആശ്വാസമായി മഴ

ചൂട് കാരണം രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നിരുന്നവര്‍ക്ക് ഉറങ്ങാന്‍ പറ്റി. പൊടിയും പടലങ്ങളും കുറച്ച് അടങ്ങി. കുടിവെള്ളം പോലും വറ്റിത്തുടങ്ങിയവര്‍ക്കും ആശ്വാസമായി മഴ

റോഡാണ്, തോടല്ല

റോഡാണ്, തോടല്ല

നിറഞ്ഞൊഴുകുന്ന റോഡില്‍ക്കൂടി സാഹസികമായി വണ്ടിയോടിക്കുന്നവര്‍. ചിത്രം എം ജി റോഡ് പരിസരത്ത് നിന്നും

ഭാഗ്യം കളി മുടക്കിയില്ല

ഭാഗ്യം കളി മുടക്കിയില്ല

എട്ട് മണിക്ക് കളി തുടങ്ങാറുകുമ്പൊഴേക്കും സ്വിച്ചിട്ട പോലെ മഴ നിന്നു. പക്ഷേ കളി ബാംഗ്ലൂര്‍ തോറ്റു എന്ന് മാത്രം.

English summary
See how the first major rain drencehs Bengaluru. Photos from Residency road.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X