ട്രക്കിങ്ങിനുപോയ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ കന്നുകാലി മോഷ്ടാക്കളെന്നു കരുതി മര്‍ദ്ദിച്ചു
ബെംഗളൂരു: ബെംഗളൂരുവിലെ അഞ്ചു മെഡിക്കല്‍, എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് ട്രക്കിങ്ങ് ,പശു എന്നൊക്കെ കേട്ടാല്‍ ഇനി പേടിസ്വപ്‌നമാവും. സുഹൃത്തുക്കള്‍ക്കൊപ്പം ട്രക്കിങ്ങിനുപോയപ്പോള്‍ ഇവര്‍ക്ക് ലഭിച്ചത് ഗ്രാമവാസികളുടെ കൂട്ടത്തല്ല്. തങ്ങളുടെ പശുക്കളെ മോഷ്ടിക്കാനെത്തിയവരെന്നു കരുതിയാണ് ഗ്രാമവാസികള്‍ ഇവരെ മര്‍ദ്ദിച്ചത്.
വെറും മര്‍ദ്ദനമല്ല കെട്ടിയിട്ട് ഒരു രാത്രി മുഴുവന്‍ മര്‍ദ്ദിക്കുകയായിരുന്നു. ബെംഗളൂരുവില്‍ നിന്നും 55 കിലോമീറ്റര്‍ അകലെയുള്ള മാഗഡിയിലുളള സാവന്‍ദുര്‍ഗയിലാണ് വിദ്യാര്‍ത്ഥികള്‍ ട്രക്കിങ്ങിനായി പോയത്. കാറിലായിരുന്നു ഇവര്‍ മാഗഡിയ്ക്കു തിരിച്ചത് .ഒഴിഞ്ഞസ്ഥലത്തു നിര്‍ത്തിയപ്പോള്‍ ഗ്രാമവാസികള്‍ ഓടിയെത്തുകയും കാലികളെ കടത്താനെത്തിയവരെന്നു കരുതി മര്‍ദ്ദിക്കുകയുമായിരുന്നെന്നു ഇവര്‍ പിന്നീട് പോലീസിനോട് പറഞ്ഞു.

തങ്ങള്‍ മോഷ്ടാക്കളല്ലെന്നു പറഞ്ഞെങ്കിലും കേള്‍ക്കാന്‍ ഇവര്‍ തയ്യാറായില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. അടുത്തകാലത്ത് വാഹനങ്ങളിലെത്തുന്ന സംഘം ആടുകളെയും പശുക്കളെയും കടത്തികൊണ്ടു പോകുന്നത് പതിവായിരുന്നെന്നും അതുകൊണ്ടാണ് വിദ്യാര്‍ത്ഥികളെ സംശയിച്ചതെന്നുമാണ് ഗ്രാമവാസികളുടെ വാദം. വിദ്യാര്‍ത്ഥികളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു












Click it and Unblock the Notifications