നയനങ്ങള്‍ക്ക് കുളിര്‍മ്മയേകി ലാല്‍ബാഗിലെ ഫ്ളവര്‍ഷോ
ബെംഗളൂരു : പൂന്തോട്ട നഗരമായ ബെംഗളൂരുവിലെ ലാല്‍ ബാഗില്‍ നയന വിസ്മയങ്ങളൊരുക്കി ഫ്ളവര്‍ ഷോ വീണ്ടുമെത്തി. ഇത്തവണ ലാല്‍ ബാഗില്‍ ഒരുങ്ങിയിരിക്കുന്നത് ബെംഗളൂരു പാലസാണ്. 2ലക്ഷത്തിലധികം ഡച്ച് റോസാപ്പുക്കളാലാണ് പാലസ് നിര്‍മിച്ചിരിക്കുന്നത് .
ഇത്തവണ 200ല്‍പരം വ്യത്യസ്തങ്ങളായ പൂക്കളാണ് പ്രദര്‍ശനത്തിനായി വെച്ചിരിക്കുന്നത്. ഈ വര്‍ഷം ഏകദേശം 5ലക്ഷത്തോളം ആളുകള്‍ പുഷ്പമേള കാണാന്‍ എത്തുമെന്നാണ് കണക്കാക്കുന്നത്.

ഈ വര്‍ഷത്തെ പുഷ്പമേളയില്‍ സംസ്ഥാനത്തെ 250 ഓളം വരുന്ന കര്‍ഷകര്‍ നിര്‍മ്മിച്ച ഫാമുകളുടെ ഡെമോയും ഇവിടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഹോട്ടി കള്‍ച്ചറിന്റെ ഭാഗമായാണ് ഇത് അവതരിപ്പിക്കുന്നത്. ഈ മാസം 17 വരെയാണ് ലാല്‍ ബാഗില്‍ ഫ്ളവര്‍ ഷോ ഉണ്ടാവുക.

ഫ്ളവര്‍ ഷോയ്ക്ക് ഇപ്പോള്‍ തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫ്ളവര്‍ ഷോ ഷോയുടെ ടിക്കറ്റ് ഓണ്‍ ലൈനിലും ലഭ്യമാണ്. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ് സന്ദര്‍ശന സമയം. ഏകദേശം 1.2കോടി രൂപയാണ് ഫ്ളവര്‍ ഷോയുടെ ചെലവ് പ്രതീക്ഷിക്കുന്നത്












Click it and Unblock the Notifications