India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

4 മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും: 150 സീറ്റുറപ്പിക്കാനുള്ള തന്ത്രവുമായി കർണാടക ബിജെപി

Google Oneindia Malayalam News

ബെംഗളൂരു: അടുത്ത വർഷം നടക്കാനിരിക്കുന്ന കർണാടക നിയമസഭ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ സജീവമാക്കി ബി ജെ പി സംസ്ഥാന നേതൃത്വം. 224 സീറ്റുകളിൽ 150 സീറ്റുകൾ നേടുകയെന്ന ലക്ഷ്യത്തിലെത്താന്‍ പ്രധാനമായും നാല് മേഖകള്‍ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് ബി ജെ പി പദ്ധതിയിട്ടിരിക്കുന്നത്. 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ സംസ്ഥാനത്തുടനീളം യാത്ര ചെയ്യാൻ നിയോഗിക്കപ്പെട്ട മുതിർന്ന നേതാക്കളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രദേശങ്ങള്‍ കണ്ടെത്തിയത്.

ഇതോടൊപ്പം തന്നെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ സംസ്ഥാനത്തെ "സാധാരണക്കാരന്റെ മുഖം" ആയി പാർട്ടി ഉയർത്തിക്കാട്ടും. എന്നാല്‍ അദ്ദേഹത്തിന്റെ മുൻഗാമിയായ ബിഎസ് യെദ്യൂരപ്പയ്ക്കും തിരഞ്ഞെടുപ്പില്‍ നിർണ്ണായക റോള്‍ ഉണ്ടായിരിക്കും. അദ്ദേഹത്തിന്റെ രാഷ്ട്രീയ പിന്‍ബലമായ 17% വരെ വരുന്ന ലിംഗായത്തുകളെ പാർട്ടിയോടൊപ്പം ഉറപ്പിച്ച നിർത്തുന്നതില്‍ യദ്യൂരപ്പയുടെ റോള്‍ നിർണ്ണായകമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.

ഈ മാസം ആദ്യം, ബൊമ്മൈ, സംസ്ഥാന ഘടകം പ്രസിഡന്റ് നളിൻ കട്ടീൽ, ദേശീയ ജനറൽ സെക്രട്ടറിയും സംസ്ഥാന ചുമതലയുള്ള അരുൺ സിംഗ് എന്നിവരുടെ നേതൃത്വത്തിൽ പാർട്ടി മൂന്ന് പ്രത്യേക സംഘത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളും സന്ദർശിച്ച് പ്രവർത്തകരെ കാണുന്നതിന് നിയോഗിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ പാർട്ടിക്ക് മുന്‍തൂക്കമുള്ളതും ദുർബലവുമായ മേഖലകള്‍ കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു നേതൃത്വം സംഘത്തോട് നിർദേശിച്ചത്.

19 അസംബ്ലി സീറ്റുകളുള്ളതും എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് മികച്ച പ്രകടനം നടത്താന്‍ കഴിയാത്തതുമായ ബെംഗളൂരു റൂറലിൽ പാർട്ടി ഇത്തവണ പ്രത്യേക ശ്രദ്ധ ചെലുത്തുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്. മേഖലയിൽ 13-15 സീറ്റുകൾ നേടുകയാണ് ബി ജെ പി ലക്ഷ്യമിടുന്നത്. പ്രദേശത്തെ വൊക്കലിഗ നേതൃത്വത്തിലും ഇതിന്റെ ഭാഗമായി ഇടപെടലുകള്‍ നടത്താന്‍ ബി ജെ പി തീരുമാനിച്ചിട്ടുണ്ട്.

'എല്ലാം കെട്ടിച്ചമച്ചത്': മുന്‍കൂർ ജാമ്യാപേക്ഷയുമായി വിജയ് ബാബു ഹൈക്കോടതിയില്‍'എല്ലാം കെട്ടിച്ചമച്ചത്': മുന്‍കൂർ ജാമ്യാപേക്ഷയുമായി വിജയ് ബാബു ഹൈക്കോടതിയില്‍

മന്ത്രിമാരായ കെ സുധാകർ, ആർ അശോക്, സി എൻ അശ്വത് നാരായൺ എന്നിവരുൾപ്പെടെ ശക്തമായ വൊക്കലിഗ നേതൃത്വമാണ് ഈ മേഖലയിൽ ഉള്ളത്. അവരുടെ ഇടപെടല്‍ പാർട്ടിക്ക് ഗുണകരമാവുമെന്നും ഒരു പാർട്ടി നേതാവ് വ്യക്തമാക്കി. വൊക്കലിംഗ വിഭാഗം സംസ്ഥാനത്തെ ആകെ വോട്ട് ബാങ്കിന്റെ 15 ശതമാനത്തോളം വരും. കോണ്‍ഗ്രസും പ്രധാനമായും ലക്ഷ്യം വെക്കുന്ന വോട്ടുബാങ്കാണ് ലൊക്കലിംഗ.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 55ൽ 13 സീറ്റുകള്‍ മാത്രം ലഭിച്ച പഴയ മൈസൂർ, 28ൽ 14 സീറ്റുകൾ വിജയിച്ച ബെംഗളൂരു, 50ൽ 16 സീറ്റുകൾ നേടിയ വടക്കൻ കർണാടക എന്നിവയും പാർട്ടിയുടെ ശ്രദ്ധാകേന്ദ്രമായ മേഖലകളില്‍ ഉള്‍പ്പെടുന്നു. ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും ഉണ്ടായ നേട്ടം സംസ്ഥാന സർക്കാരിന്റെ ജനപ്രീതി കുറഞ്ഞിട്ടില്ലെന്ന ആത്മവിശ്വാസവും പാർട്ടിക്ക് നൽകിയിട്ടുണ്ട്.

"ഹാസൻ, മാണ്ഡ്യ തുടങ്ങിയ പ്രദേശങ്ങളിൽ മാത്രം, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഞങ്ങളുടെ വളർച്ച 10-12 മടങ്ങാണ്. 2018ൽ തീരദേശ കർണാടകയിലെ 22 സീറ്റുകളിൽ 18ലും ഞങ്ങൾ വിജയിച്ചു," ഒരു പാർട്ടി നേതാവ് വ്യക്തമാക്കി. യെദ്യൂരപ്പ, മുൻ മന്ത്രി സദാനന്ദ ഗൗഡ, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, ബി വൈ വിജയേന്ദ്ര എന്നിവരടങ്ങുന്ന സംഘങ്ങൾ മൂവായിരത്തിലധികം പാർട്ടി പ്രവർത്തകരുമായി 10 ദിവസങ്ങളിലായി സംവദിച്ച ശേഷമായിരുന്നു ഈ മേഖലകള്‍ നിശ്ചയിച്ചത്.

cmsvideo
  'കാര്‍ഷിക നിയമം വീണ്ടും വന്നില്ലേല്‍ മോദിയെ കര്‍ഷകര്‍ പറഞ്ഞയക്കും' | Oneindia Malayalam

  150 പ്രമുഖ പ്രവർത്തകർ, ജില്ലാ നേതാക്കൾ, എംഎൽഎമാർ എന്നിവരുമായി പാർട്ടി നിയോഗിച്ച സംഘം കൂടിക്കാഴ്ച നടത്തി. നാല് റൗണ്ടുകളിലായാണ് യോഗങ്ങൾ നടന്നത്. ഒരു കോർ കമ്മിറ്റിയും തുടർന്ന് 60-70 നേതാക്കളുമായി ആശയവിനിമയം നടത്തി, തുടർന്ന് ബൂത്ത് പ്രവർത്തകരുമായി ഒരു മീറ്റിംഗും ഒടുവിൽ ചില നേതാക്കളുമായി ഒറ്റയ്ക്കുള്ള ചർച്ചയും നടത്തും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രൂപംനൽകുന്ന വിഷയങ്ങളും പാർട്ടി കണ്ടെത്തിയിട്ടുണ്ട്. "കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കും പാവപ്പെട്ടവരുടെ ക്ഷേമമായിരിക്കും മുഖ്യ അജണ്ട. അതോടൊപ്പം മുഖ്യമന്ത്രിയെ പാവപ്പെട്ടവരുടെ മുഖമായി ഉയർത്തിക്കാട്ടും''- ഒരു ബി ജെ പി നേതാവിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

  English summary
  focus will be on 4 areas: Karnataka BJP with a strategy of securing 150 seats
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X