കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാന്‍ഹോളില്‍ വീണ് നാല് പേര്‍ ശ്വാസംമുട്ടി മരിച്ചു

  • By ഭദ്ര
Google Oneindia Malayalam News

ബെംഗളൂരു: മാന്‍ഹോള്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ട് രണ്ട് യുവാക്കളും ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച രണ്ട് പേരും മാന്‍ഹോളില്‍ കുടുങ്ങി ശ്വാസംമുട്ടി മരിച്ചു.

ദൊഡബാലപുരയില്‍ ഞായറാഴ്ചയാണ് സംഭവം നടക്കുന്നത്. ബിഡബഌയുഎസ്എസ്ബിയുടെ കീഴില്‍ ജോലി ചെയ്യുന്ന ജഗന്‍,ഗൗണ്ടര്‍ എന്നിവരാണ് മാന്‍ഹോള്‍ വൃത്തിയാക്കാന്‍ ഇറങ്ങിയത്. യുവാക്കളുടെ നിലവിളി കേട്ടാണ് പരിസരവാസികളായ മുനിരാജ്, മധു എന്നിവര്‍ രക്ഷിക്കാന്‍ എത്തിയത്.

bengaluru-04

രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ഇവരും കുഴിയിലേക്ക് വീഴുകയായിരുന്നു. മാന്‍ഹോളിന് പുറത്തായി ജോലിക്കാരുടെ വസ്ത്രം കണ്ടതിനെ തുടര്‍ന്ന് നാട്ടുക്കാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. എമര്‍ജന്‍സി വിഭാഗത്തിന്റെ സഹായത്തോടെ നാല്‌പേരെയും കുഴിയില്‍ നിന്നും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാന്‍ഹോളില്‍ ഓക്‌സിജന്റെ അംശം തീരെ കുറവായതാണ് മരണത്തിന് കാരണമായത്.

നാലുപേരുടെ മരണത്തെത്തുടര്‍ന്ന് വര്‍ക്ക് കോണ്‍ട്രോക്ട് എടുത്ത കോണ്‍ട്രോക്ടര്‍ക്കെതിരെ ദൊഡബാലപുര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജോലിക്കാര്‍ അപകടത്തിലായിട്ടും രക്ഷിക്കാനുള്ള പ്രവര്‍ത്തികള്‍ ചെയ്തില്ല എന്നാണ് പരാതി.

English summary
Four men suffocated to death while cleaning a manhole in Doddaballapura town on Sunday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X