കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐപിഎല്‍ പന്തയം: 4 പേര്‍ അറസ്റ്റില്‍

Google Oneindia Malayalam News

മൈസൂര്‍: പണക്കൊഴുപ്പിന്റെ കളിയാണ് ഐ പി എല്‍. കളിക്കുന്ന ടീമുകള്‍ക്കും അവരുടെ ഉടമകള്‍ക്കും കളിക്കാര്‍ക്കും പരസ്യക്കാര്‍ക്കും ചിയര്‍ ഗേള്‍സിനും മാത്രമല്ല, കളി കാണുന്നവര്‍ക്കിടയില്‍ വരെ പണം മറിയുന്ന കളിയാണിത്. ഐ പി എല്‍ എട്ടാം സീസണിലെ കളികള്‍ക്ക് ഓണ്‍ലൈനിലൂടെ പന്തയം വെച്ച് പണം തട്ടിയ നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.

മൈസൂരിലെ എന്‍ ആര്‍ മൊഹല്ല പോലീസാണ് സംഘത്തെ വലയിലാക്കിയത്. ഗുരുദത്ത്, ഗണേഷ്, യോഗേഷ്, നാഹരാജു എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിംഗ്‌സ് ഇലവനും തമ്മില്‍ നടന്ന കളിക്കിടെയാണ് ഇവര്‍ പന്തയം വെച്ചത്. ഇവരുടെ പക്കല്‍ നിന്നും 16 മൊബൈല്‍ ഫോണുകള്‍, ഒരു എല്‍ സി ഡി ടി വി, ലാപ്‌ടോപ്, പ്രിന്റര്‍ തുടങ്ങിയവ പോലീസ് പിടിച്ചെടുത്തു.

ipl

പിടിയിലായവര്‍ക്ക് ദേശീയ തലത്തില്‍ വരെ ബന്ധങ്ങളുണ്ട് എന്നാണ് മൈസൂര്‍ പോലീസ് പറയുന്നത്. ഐ പി എല്‍ കളികളില്‍ പന്തയം വെക്കുന്നവരുടെ വലയില്‍ പെടരുത് എന്ന് ഇന്‍സ്‌പെക്ടര്‍ ഗജേന്ദ്ര കുമാര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. പൊതുസ്ഥലത്തും ഇന്റര്‍നെറ്റിലും പന്തയം വെച്ച ഇവര്‍ക്കെതിരെ കര്‍ണാടക പോലീസ് നിയമപ്രകാരം നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

English summary
Four men held for online IPL betting in Mysore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X