വര്‍ക്ക് ഫ്രം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; എച്ചആര്‍ അടക്കം 2 പേര്‍ക്ക് നഷ്ടമായത് ആറരലക്ഷം രൂപ
ബെംഗളൂരു: തൊഴില്‍ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ വീണ് ബെംഗളൂരുവില്‍ നിന്നുള്ള യുവതികള്‍. ഇവര്‍ക്ക് നഷ്ടമായത് 6.6 ലക്ഷം രൂപയാണ്. ഈ രണ്ട് യുവതികള്‍ക്കും വര്‍ക്ക് ഫ്രം ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഓഗസ്റ്റ് പതിനഞ്ച് സ്വാതന്ത്ര്യ ദിനത്തില്‍ തന്നെയാണ് ഇവര്‍ തട്ടിപ്പിനിരയായിരിക്കുന്നത്. അതേസമയം ബെംഗളൂരുവില്‍ അടക്കം ഇത്തരം തട്ടിപ്പ് വ്യാപകമായിരിക്കുകയാണ്.
ബെംഗളൂരുവില്‍ കൂടുതലായി ഈ കേസുകള്‍ ഓഗസ്റ്റ് പതിനഞ്ചിന് ശേഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആദ്യത്തെ കേസില്‍ 32കാരിയായ എച്ച്ആര്‍ മാനേജര്‍ക്കാണ് ആദ്യം ജോലി നഷ്ടമായത്. ഇവര്‍ ഒരു സ്വകാര്യ കമ്പനിയിലാണ് എച്ച്ആര്‍ ആയി പ്രവര്‍ത്തിക്കുന്നത്. ഈ യുവതി പറയുന്നത് തനിക്ക് വര്‍ക്ക് ഫ്രം ഹോം ജോലി വാഗ്ദാനംചെയ്ത് മെസേജ് ലഭിച്ചുവെന്നാണ്. ബെംഗളൂരുവിലെ നന്ദിനി ലേഔട്ട് ഏരിയയിലാണ് ഇവര്‍ താമസിക്കുന്നത്. ഈ മെസേജിന് ഇവര്‍ മറുപടിയും നല്‍കി.

ഇതോടെ ഇവരോട് രേഖകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വേറെ കുറച്ച് കാര്യങ്ങളും അതോടൊപ്പം ചെയ്യാന്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെടുകയായിരുന്നു. ഇവര്‍ അയ്യായിരം രൂപ നിക്ഷേപിച്ചാല്‍ ഓരോ തവണയായി ഏഴായിരം രൂപ അവര്‍ക്ക് ലഭിക്കുമെന്നായിരുന്നു അടുത്ത മറുപടി. ഇത് കേട്ട യുവതി ആറ് ലക്ഷം നിക്ഷേപിക്കുകയായിരുന്നു. എന്നാല്‍ താന്‍ വഞ്ചിക്കപ്പെട്ടതായി പിന്നീടാണ് ഇവര്‍ തിരിച്ചറിഞ്ഞത്.
രണ്ടാമത്തെ സംഭവത്തില്‍ 29 വയസ്സുള്ള വീട്ടമ്മയാണ് വഞ്ചിക്കപ്പെട്ടത്. ഇവര്‍ക്ക് 67000 രൂപയാണ് നഷ്ടപ്പെട്ടത്. ഇവര്‍ക്കും വര്‍ക്ക് ഫ്രം ജോലിയാണ് ഓഫര്‍ ചെയ്തത്. ഇവരെ ഒരു സ്ത്രീ വര്‍ക്ക് ഫ്രം ജോബ് നല്‍കാമെന്ന് പറഞ്ഞ് സമീപിക്കുകയായിരുന്നു. എന്നാല്‍ ഇത് പിന്നീട് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. അയാം ലണ്ടന്‍ എയര്‍ലൈന്‍സിന് വേണ്ടി തന്നോട് മുപ്പത് റിവ്യൂകള്‍ തയ്യാറാക്കാനായിരുന്നു ആവശ്യപ്പെട്ടത്.
അത് ഞാന്‍ കൃത്യമായി ചെയ്തിരുന്നു. അവര്‍ എനിക്ക് അപ്പോള്‍ തന്നെ ആയിരം രൂപയും പ്രതിഫലമായി നല്‍കിയിരുന്നു. പിന്നീട് ഇവര്‍ കുറച്ച് റിവ്യൂകള്‍ കൂടി നല്‍കി, 67000 രൂപ നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. നല്ലൊരു തുക ഇതിലൂടെ തിരിച്ചു ലഭിക്കുമെന്നും ഇവരെ തട്ടിപ്പുകാര്‍ വിശ്വസിപ്പിക്കുകയായിരുന്നു. അതേസമയം തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടത് പ്രകാരം യുവതി 67000 രൂപ നിക്ഷേപിക്കുകയായിരുന്നു. എന്നാല്‍ യുവതി അവരെ വിളിച്ചില്ല. പക്ഷേ പിന്നീടാണ് യുവതിക്ക് ഈ പണം നഷ്ടമായതായി മനസ്സിലായത്.
നേരത്തെ ബെംഗളൂരുവില്‍ തന്നെയുള്ള ഒരു 60കാരന് നഷ്ടമായത് 82 ലക്ഷം രൂപയാണ്. ഇയാളെ സെക്‌സ് സ്‌കാന്‍ഡലില്‍ കുടുക്കുകയായിരുന്നു. ഇയാള്‍ വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. നാല്‍പ്പതുകാരിയായ രണ്ട് യുവതികളാണ് ഇയാളെ ലൈംഗിക കെണിയില്‍ കുടുക്കിയത്. എന്നാല്‍ ഒരുപാട് പണം നഷ്ടപ്പെട്ടതോടെ ഇയാള്‍ പോലീസിനെ സമീപിക്കുകയായിരുന്നു. അതോടെയാണ് തട്ടിപ്പിന്റെ വിവരം പുറത്തറിഞ്ഞത്.












Click it and Unblock the Notifications