പുതുവര്‍ഷ ആഘോഷ പരിപാടിക്കിടെ യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തി
ബെംഗളൂരു: പുതുവര്‍ഷ ആഘോഷ പാര്‍ട്ടിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തി. വ്യാഴ്യാഴ്ച രാത്രി ജെ പി നഗര്‍ സെവന്‍ത് ഫേസിലാണ് സംഭവം. 27 കാരനായ സന്തോഷാണ് കുത്തേറ്റ് മരിച്ചത്. സുബ്രഹ്മണ്യപുര പോലീസ് കേസെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് സന്തോഷിന്റെ സുഹൃത്തുക്കളായ മനോജ്, ദീപക്, പവന്‍ എന്നിവരെ അറസ്റ്റു ചെയ്തു. സിറ്റിയില്‍ കേബിള്‍ ഓപ്പറായി ജോലി ചെയ്യുന്ന ഇവര്‍ ഒന്നര വര്‍ഷമായിട്ട് സുഹൃത്തുക്കളാണ്.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നത് ഇങ്ങനെ പുതുവര്‍ഷം ആഘോഷിക്കാന്‍ ഇവര്‍ പാര്‍ട്ടി ഒരുക്കിയിരുന്നു. ആഘോഷത്തിനിടയില്‍ അമിതമായി മദ്യപിച്ച സന്തോഷും ദീപകും തമ്മില്‍ വാക് തര്‍ക്കം ഉണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് ഇത് കത്തി കുത്തിലേക്ക് കലാശിച്ചു.
എന്നാല്‍ മറ്റു രണ്ടുപേരും ദീപകിന്റെ ഒപ്പം ചേരുകയായിരുന്നു. സന്തോഷ് തത്ക്ഷണം മരിച്ചു. അല്‍പം സമയത്തിന് ശേഷം ദീപക് സന്തോഷിന്റെ മറ്റൊരു സുഹൃത്തിനെ വിളിച്ച് സംഭവം അറിയിക്കുകയായിരുന്നു. ഇയാള്‍ ഉടന്‍ തന്നെ സ്ഥലത്ത് എത്തുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു.












Click it and Unblock the Notifications