മഴയ്ക്കു വേണ്ടി തവളയെ പൂജിച്ച് ബെലവാടി ഗ്രാമം, ചടങ്ങുകള്‍ രസകരം...
ബെംഗളൂരു: കടുത്ത വേനലില്‍ കുടിവെള്ളം പോലുമില്ലാതെ കഷ്ടപ്പെടുന്ന ബെലവാടികാര്‍ മഴയ്ക്ക് വേണ്ടി തവളയെ പൂജിക്കുകയാണ്. മഴദൈവങ്ങള്‍ കനിയാന്‍ വേണ്ടിയാണ് ഇവര്‍ തവളയെ പൂജിക്കുന്നത്.
തവളയെ പൂജിക്കുന്നതിനെ പരിഹരിക്കുന്നവരോട് പറയാന്‍ ഇവര്‍ക്ക് മുന്‍കാലങ്ങളിലെ അനുഭവങ്ങളുണ്ട്. കടുത്ത വരള്‍ച്ച അനുഭവപ്പെട്ട കാലത്ത് ഇത്തരത്തില്‍ തവളയെ പൂജിച്ചാണ് മഴ പെയ്തത് എന്നാണ് ഇവര്‍ പറയുന്നത്.

തവളയെ സന്തോഷിപ്പിക്കാന്‍
തവളയെ സന്തോഷിപ്പിച്ചാല്‍ മഴ ദൈവങ്ങള്‍ കനിയും എന്നാണ് ബെലവാടിക്കാരുടെ വിശ്വാസം.
വരള്‍ച്ചയില്‍
കാര്‍ഷിക ഗ്രാമമായ ബെലവാടി കുടത്ത വരള്‍ച്ചയാണ് നേരിടുന്നത്. ഗ്രാമത്തിലെ കൃഷികളും കന്നുകാലി വളര്‍ത്തലും കൂട്ടത്തോടെ നശിച്ചു പോയിരിക്കുകയാണ്.

പൂജ
ഗ്രാമമുഖ്യന്മാരാണ് തവളയെ പൂജിക്കാന്‍ ഗ്രാമത്തിലുള്ളവരോട് ആവശ്യപ്പെട്ടത്. കുളത്തില്‍ നിന്നും പിടിക്കുന്ന തവളയെ പ്രത്യേക പീഠത്തില്‍ വെച്ചാണ് പൂജ നടത്തുന്നത്.

ഗ്രാമം ചുറ്റുന്നു
ഗ്രാമത്തിലെ ഏറ്റവും പ്രായം ചെന്ന വ്യക്തിയുടെ തലയില്‍ പീഠം വെച്ച് ഗ്രാമം ചുറ്റുന്നു. ഗ്രാമത്തിലുള്ളവര്‍ ഒരു കുടം വെളളം കൊണ്ടു വന്ന് തവളയുടെ മുകളിലൊഴിച്ച് പൂജ നടത്തി തിരിച്ച് കുളത്തില്‍ വിടുന്നതോടെ പൂജ അവസാനിക്കുന്നു













Click it and Unblock the Notifications