കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴയ്ക്കു വേണ്ടി തവളയെ പൂജിച്ച് ബെലവാടി ഗ്രാമം, ചടങ്ങുകള്‍ രസകരം...

  • By Neethu
Google Oneindia Malayalam News

ബെംഗളൂരു: കടുത്ത വേനലില്‍ കുടിവെള്ളം പോലുമില്ലാതെ കഷ്ടപ്പെടുന്ന ബെലവാടികാര്‍ മഴയ്ക്ക് വേണ്ടി തവളയെ പൂജിക്കുകയാണ്. മഴദൈവങ്ങള്‍ കനിയാന്‍ വേണ്ടിയാണ് ഇവര്‍ തവളയെ പൂജിക്കുന്നത്.

തവളയെ പൂജിക്കുന്നതിനെ പരിഹരിക്കുന്നവരോട് പറയാന്‍ ഇവര്‍ക്ക് മുന്‍കാലങ്ങളിലെ അനുഭവങ്ങളുണ്ട്. കടുത്ത വരള്‍ച്ച അനുഭവപ്പെട്ട കാലത്ത് ഇത്തരത്തില്‍ തവളയെ പൂജിച്ചാണ് മഴ പെയ്തത് എന്നാണ് ഇവര്‍ പറയുന്നത്.

തവളയെ സന്തോഷിപ്പിക്കാന്‍

തവളയെ സന്തോഷിപ്പിക്കാന്‍

തവളയെ സന്തോഷിപ്പിച്ചാല്‍ മഴ ദൈവങ്ങള്‍ കനിയും എന്നാണ് ബെലവാടിക്കാരുടെ വിശ്വാസം.
വരള്‍ച്ചയില്‍

വരള്‍ച്ചയില്‍


കാര്‍ഷിക ഗ്രാമമായ ബെലവാടി കുടത്ത വരള്‍ച്ചയാണ് നേരിടുന്നത്. ഗ്രാമത്തിലെ കൃഷികളും കന്നുകാലി വളര്‍ത്തലും കൂട്ടത്തോടെ നശിച്ചു പോയിരിക്കുകയാണ്.

പൂജ

പൂജ


ഗ്രാമമുഖ്യന്മാരാണ് തവളയെ പൂജിക്കാന്‍ ഗ്രാമത്തിലുള്ളവരോട് ആവശ്യപ്പെട്ടത്. കുളത്തില്‍ നിന്നും പിടിക്കുന്ന തവളയെ പ്രത്യേക പീഠത്തില്‍ വെച്ചാണ് പൂജ നടത്തുന്നത്.

ഗ്രാമം ചുറ്റുന്നു

ഗ്രാമം ചുറ്റുന്നു


ഗ്രാമത്തിലെ ഏറ്റവും പ്രായം ചെന്ന വ്യക്തിയുടെ തലയില്‍ പീഠം വെച്ച് ഗ്രാമം ചുറ്റുന്നു. ഗ്രാമത്തിലുള്ളവര്‍ ഒരു കുടം വെളളം കൊണ്ടു വന്ന് തവളയുടെ മുകളിലൊഴിച്ച് പൂജ നടത്തി തിരിച്ച് കുളത്തില്‍ വിടുന്നതോടെ പൂജ അവസാനിക്കുന്നു

അന്ധവിശ്വാസമല്ല

അന്ധവിശ്വാസമല്ല

ഗ്രാമത്തിലുള്ളവര്‍ക്ക് അന്ധവിശ്വാസമാണ് എന്ന് പറയുന്നവരും ഉണ്ട്. എന്നാല്‍ മുന്‍പ് വരള്‍ച്ച വന്ന സമയത്ത് ഇത് പോലെ തവളയെ പൂജിച്ചാണ് മഴ ലഭിച്ചതെന്ന് ഇവര്‍ പറയുന്നു.

English summary
frog ritual for rain in banglore village
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X