ഫേസ്ബുക്ക് ഫ്രണ്ട് ചതിച്ചു; 14കാരി ആത്മഹത്യ ചെയ്തു
ബാംഗ്ലൂര്‍: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക് കാരണം ജീവന്‍ നഷ്ടമായ ചെറുപ്പക്കാരുടെ കൂട്ടത്തില്‍ ഒന്നുകൂടി. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകന്‍ ചതിച്ചതില്‍ മനം നൊന്ത് പതിനാലു വയസ്സുള്ള പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ഐ ടി നഗരമായ ബാംഗ്ലൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.
മഹാലക്ഷ്മി ലേ ഔട്ടിലെ അധ്യാപക ദമ്പതികളുടെ മകളാണ് കാമുകന്‍ ചതിച്ചതിനെത്തുടര്‍ന്ന് ജീവനൊടുക്കിയത്. ബാംഗ്ലൂരിലെ സ്വകാര്യ സ്‌കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുകയാണ് പെണ്‍കുട്ടി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ചെറുപ്പക്കാരന്‍ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ നിരവധി തവണ പീഡിപ്പിച്ചിരുന്നത്രെ.

സീലിംഗ് ഫാനില്‍ കെട്ടിത്തൂങ്ങിയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്തായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ അമ്മ മുറിയില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. മൂന്ന് പേജുള്ള കുറിപ്പില്‍ കാമുകനാണ് തന്റെ മരണത്തിന് കാരണം എന്നും പോലീസ് അയാളെ ശിക്ഷിക്കണം എന്നും പറയുന്നുണ്ട്.
ഇതുപോലെ പല പെണ്‍കുട്ടികളെയും ഇയാള്‍ വഞ്ചിച്ചിട്ടുണ്ട് എന്നും പെണ്‍കുട്ടി ആരോപിക്കുന്നു. മകളുടെ ബന്ധത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിയാമായിരുന്നു എന്നും ഇതേക്കുറിച്ച് മകള്‍ക്ക് പലതവണ താക്കീത് നല്‍കിയിരുന്നു എന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.
ബാംഗ്ലൂരിലെ ഒരു സ്വകാര്യ കോളേജില്‍ ബികോമിന് പഠിക്കുന്ന മനോജ് എന്നയാളാണ് പെണ്‍കുട്ടിയെ വഞ്ചിച്ചത്. പോലീസ് ഇയാളെ അറസ്റ്റുചെയ്തിട്ടുണ്ട്












Click it and Unblock the Notifications