പോലീസുകാരന്റെ ശല്യം കാരണം വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
മംഗളൂരു:കാമുകന്റെ ശല്യം സഹിക്കവയ്യാതെ കോളേജ് വിദ്യാര്‍ഥിനി ജീവനൊടുക്കി. പോലീസ് കോണ്‍സ്റ്റബിളായ കാമുകന്റെ ശല്യം സഹിക്കവയ്യാതെ ജ്യോതി എന്ന 17കാരിയാണ് ആത്മഹത്യ ചെയ്തത്
ഉള്ളാള്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുമ്പള കൃഷ്ണനഗറിലെ മുന്‍ അധ്യാപിക ജയന്തിയുടെ വളര്‍ത്തുമകളാണ് ജ്യോതി . കിടപ്പുമുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങയാണ് ജ്യോതി ആത്മഹത്യ ചെയ്തത്.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കോണ്‍സ്റ്റബിളിന്റെ ശല്യം സഹിക്കാനാകാത്തതിനാലാണ് ആത്മഹത്യചെയ്യുന്നതെന്ന് ജ്യോതി ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.ബുധനാഴ്ച പുലര്‍ച്ചെ യോഗപരിശീലനക്ലാസില്‍ പങ്കെടുക്കാന്‍ ജയന്തി പോയ സമയത്താണ് ജ്യോതി ജീവനൊടുക്കിയത്.
ആത്മഹത്യാക്കുറിപ്പില്‍ കോണ്‍സ്റ്റബിള്‍ ഒരുലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും ആവശ്യപ്പെട്ടതായി പറയുന്നുണ്ട് .ബസന്റ് കോളേജില്‍ ബി.കോമിന് പ്രവേശനം നേടിയിരിക്കെയാണ് ജ്യോതിയുടെ ആത്മഹത്യ.












Click it and Unblock the Notifications