കാമുകന്റെ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചില്ല: വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
ബെംഗളൂരു: കാമുകന്റെ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു. ബെംഗളൂരുവിലാണ് സംഭവം, എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിനിയായ നേഹയാണ് നാലുനില കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്.
ബി. കോം വിദ്യാര്‍ത്ഥിയായ വിഘ്‌നേഷും നേഹയും തമ്മില്‍ ഒരു വര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഇരുവരുടെയും ബന്ധത്തെ വിഘ്‌നേഷിന്റെ ബന്ധുക്കള്‍ എതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് നേഹയില്‍ നിന്നും വിഘ്‌നേ്ഷ് അകലം പാലിച്ചു.

ഇതില്‍ മനംനൊന്ത് വിഘ്‌നേഷിന്റെ വീട്ടിലെത്തിയ നേഹ തന്നെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ വീട്ടുകാരെ എതിര്‍ത്ത് വിവാഹത്തിന് തനിക്ക് സമ്മതമല്ലെന്ന് വിഘ്‌നേഷ് അറിയിച്ചതോടെ നേഹ ജീവനൊടുക്കുകയായിരുന്നു.












Click it and Unblock the Notifications