ആണി പെറുക്കി റോഡ് സംരക്ഷിച്ച് ടെക്കി;പഞ്ചര്‍ കടയ്ക്കു സമീപത്തു നിന്ന് പെറുക്കിയത് 37 കിലോ ആണി
ബെംഗളൂരു:''മൈ റോഡ് മൈ റെസ്‌പോണ്‍സിബിലിറ്റി എന്നാണ് ബെംഗളൂരുവിലെ കമ്പനിയില്‍ സിസ്റ്റം എന്‍ജിനീയറായ ബെനഡിക്ട് ജെബകുമാറിന്റെ ഫേസ്ബുക്ക് പേജിന്റെ പേര്. റോഡില്‍ നിന്നും പെറുക്കിയെടുത്ത ആണികളുടെ ചിത്രവും എണ്ണവും തൂക്കവും എല്ലാമാണ് ഈ ഫേസ്ബുക്ക് പേജില്‍ ജെബകുമാര്‍ ദിനംപ്രതി പോസ്റ്റു ചെയ്യുന്നത്. അവ ലഭിച്ച സ്ഥലത്തിന്റെ ഗൂഗിള്‍ മാപ്പും ഫെയ്‌സ്ബുക്കിലിടുന്നണ്ട്.
നാലു വര്‍ഷം മുന്‍പ് ജെബകുമാര്‍ ഔട്ടര്‍ റിംഗ് റോഡിലൂടെ പോവുമ്പോള്‍ ഒരു പ്രത്യേക സ്ഥലത്തെത്തുമ്പോള്‍ മാത്രം വാഹനങ്ങള്‍ പഞ്ചറാവുന്നത് ശ്രദ്ധയില്‍പ്പെട്ടു. ബെലന്ദൂരിലുളള ഓഫീസിലേക്കു പോകുന്നതിനായി ദിവസവും സില്‍ക്ക് ബോര്‍ഡിനു സമീപമുളള റിംഗ് റോഡിലൂടെയായിരുന്നു പോകാറുണ്ടായിരുന്നത്. രണ്ടു വര്‍ഷത്തിനുളളില്‍ ഒട്ടേറെ തവണ ജെബകുമാറിന്റെ ബൈക്ക് ഇതേ സ്ഥലത്ത് പഞ്ചറായി. പിന്നീടാണിതിന്‍െ കാരണമന്വേഷിച്ച് ഇറങ്ങിപ്പുറപ്പെട്ടത് .

അപ്പോളാണ് ഈ ഭാഗത്തുളള മൂന്നിലധികം പഞ്ചര്‍ കടകളുടെ സമീപത്തെല്ലാം ആയിരക്കണക്കിന് ആണികള്‍ ചിതറികിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത് .ടയര്‍ പഞ്ചറാവാന്‍ മനപ്പൂര്‍വ്വം കടക്കാര്‍ പണിപറ്റിക്കുന്നതാണെന്ന് തിരിച്ചറിഞ്ഞ മുതല്‍ ജെബകുമാര്‍ ദിവസവും ഓഫീസിലേക്കു പോകും വഴി ബൈക്ക് നിര്‍ത്തി ആണിപെറുക്കല്‍ തുടങ്ങി. 2014 മുതല്‍ ഏകദേശം 37 കിലോയോളം ആണി ഈ പ്രദേശത്തു നിന്ന് പെറുക്കിയതായി ജെബകുമാര്‍ പറയുന്നു.
കഴിഞ്ഞ മാര്‍ച്ച് 21 നുമാത്രം 1654 ആണികാണ് ഇവിടെ നിന്നു പെറുക്കിയത്. സ്ഥലത്തെ സിസിടിവി ക്യാമറകളുടെ അഭാവം ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസിനു കഴിയാതെ വരുന്നു. ഇതിനിടെ മൂന്നു പേര്‍ പിടിയിലായിരുന്നെങ്കിലും മൂന്നു മാസത്തെ ജയില്‍വാസത്തിനു ശേഷം അവര്‍ പുറത്തിറങ്ങി.
ജെബകുമാര്‍ പറഞ്ഞു.യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് അധികൃതര്‍ വേണ്ട നടപടിസ്വീകരിക്കുമെന്നാണ് ജെബകുമാറിന്റെ പ്രതീക്ഷ. ഇന്‍സ്റ്റിറ്റിയുട്ട് ടെക്‌നോളജി സര്‍വീസില്‍ സിസ്റ്റം എഞ്ചിനിയറാണ് 44 കാരനായ ബെനഡിക്ട്












Click it and Unblock the Notifications