ജീവനക്കാരിക്കെതിരെ പീഡനശ്രമം ;പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍
ബെംഗളൂരു: ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെ അറസ്റ്റു ചെയ്തു. മാണ്ഡ്യ മഡൂരിലെ കെസ്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും ജനതാദള്‍ (എസ്) നേതാവുമായ ചന്ദ്രഹാസ(33)യാണ് അറസ്റ്റിലായത്. പീഡനശ്രമം ഓഫീസിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞതാണ് പ്രസിഡന്റിനെ കുടുക്കിയത്.
ഓഫീസിലെ ഗ്രൂപ്പ് ഡി ജീവനക്കാരിയായ യുവതിയെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞത്ബലാത്സംഗ ശ്രമത്തില്‍ നിന്ന് കഷ്ടിച്ചാണ് യുവതി രക്ഷപ്പെട്ടത്. പഞ്ചായത്ത് ജീവനക്കാരും യുവതിയും നല്കിയ പരാതിയുടെ അടിസ്ഥാനത്തി ല്‍ ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.

അടുത്ത ദിവസം ഓഫീസിലെത്തിയ യുവതി സഹപ്രവര്‍ത്തകരോട് പീഡനശ്രമത്തെ കുറിച്ചു പറഞ്ഞതിനെ തുടര്‍ന്നാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്. പിന്നീട് ഇയാളെ പോലീസിനു കൈമാറുകയായിരുന്നു. പ്രസിഡന്റിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇയാളുടെ പ്രസിഡന്റ് പദവി റദ്ദാക്കാനും തീരുമാനമായി.












Click it and Unblock the Notifications