കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്യമതസ്ഥനായ യുവാവിനൊപ്പം സഞ്ചരിച്ചതിന് മര്‍ദ്ദനം: ബെംഗളൂരുവില്‍ 2 പേര്‍ അറസ്റ്റില്‍

Google Oneindia Malayalam News

ബെംഗളൂരു: ഒരുമിച്ച് ബൈക്കില്‍ യാത്ര ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിക്കും സഹപ്രവര്‍ത്തകനും നേരെ ബെംഗളൂരുവില്‍ സദാചാര പൊലീസിന്റെ ആക്രമണം. മുസ്ലിമായ പെണ്‍കുട്ടി സഹപ്രവര്‍ത്തകയ്ക്കൊപ്പം യാത്ര ചെയ്തുവെന്ന കാരണത്താലായിരുന്നു ആക്രമണം. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകീട്ടായിരുന്നു യുവതിക്കും സഹപ്രവര്‍ത്തകയ്ക്കും നേരെ അതിക്രമം നടന്നത്. ഡയറി സർക്കിൾ മേഖലയിൽ നടന്ന സംഭവത്തിൽ ശനിയാഴ്ചയായിരുന്നു അറസ്റ്റ്.

പഞ്ചാബ് നാളെ രാജസ്ഥാനില്‍ ആവര്‍ത്തിക്കും; ജനം അസ്വസ്ഥരാണെന്ന് ബി ജെ പി നേതാവ്പഞ്ചാബ് നാളെ രാജസ്ഥാനില്‍ ആവര്‍ത്തിക്കും; ജനം അസ്വസ്ഥരാണെന്ന് ബി ജെ പി നേതാവ്

അക്രമികൾ സ്വയം ചിത്രീകരിച്ച സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിലും മെസേജിംഗ് പ്ലാറ്റ്ഫോമുകളിലും കന്നഡയിൽ എഴുതിയ "നാഷണൽ ഡിഫൻസ് ഫോഴ്സ്" എന്ന വാട്ടർമാർക്കോടെ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. ഇതോടെ നിരവധി പേര്‍ വിഷയത്തില്‍ രൂക്ഷമായി പ്രതികരിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു. പ്രതികളെ വളരെ പെട്ടെന്ന് തന്നെ പിടികൂടാന്‍ കഴിഞ്ഞതില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പോലീസിനെ അഭിനന്ദിച്ച് രംഗത്ത് എത്തി. അക്രമികളെ തിരിച്ചറിയുകയും രണ്ടുപേരെ പിടികൂടുകയും ചെയ്തു. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് നിയമ നടപടികളുമായി മുന്നോട്ടു പോകുകയാണെന്നും കര്‍ണാടക മുഖ്യമന്ത്രി കുട്ടിച്ചേര്‍ത്തു.

arrest-

രണ്ട് പേർ യുവാവിനേയും സഹപ്രവർത്തകയെയും തടയുകയും അവർ ഒരുമിച്ച് യാത്ര ചെയ്തതിന്റെ കാരണം ചോദ്യം ചെയ്യുന്നതും പുറത്ത് വന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്തുകൊണ്ടാണ് നിങ്ങള്‍ ഒരു അമുസ്ലീമിനൊപ്പം യാത്ര ചെയ്യുന്നതെന്നായിരുന്നു കന്നഡയിലും ഉറുദുവിലും സംസാരിച്ച ആളുകള്‍ യുവതിയോട് ചോദിച്ചത്. സ്ത്രീ കാര്യം പറയാന്‍ ശ്രമിക്കുമ്പോഴും സംഘം സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ യുവാവിനെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. പര്‍ദ്ദ ധരിച്ച ഒരു സ്ത്രീയെ പോലെ ഇനി ഇങ്ങനെ കൊണ്ടു പോകരുതെന്നും സംഘം ഭീഷണിയുടെ സ്വരത്തില്‍ യുവാവിനോട് പറയുകയും മര്‍ദ്ദിക്കുകയും ചെയ്തു.

പച്ചിലകള്‍ക്കിടയിലൊരു താര സുന്ദരി; വൈറലായി രമ്യ നമ്പീശന്റെ പുതിയ ചിത്രങ്ങള്‍

അക്രമികൾ സ്ത്രീയെ സഹപ്രവർത്തകന്റെ ബൈക്കിൽ നിന്ന് ഇറക്കി ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് കൊണ്ടുപോകാൻ നിർബന്ധിക്കുകയും ചെയ്യുന്നുണ്ട്. വീഡിയോ വൈറലായതോടെ എസ്ജി പാല്യ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.12 മണിക്കൂറിനുള്ളിൽ രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്നും സൗത്ത് ഈസ്റ്റ് ബെംഗളൂരുവിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ശ്രീനാഥ് മഹാദേവ് ജോഷി അഭിപ്രായപ്പെട്ടു.

കൂടുതല്‍ വായനക്ക് ക്ലിക്ക് ചെയ്യൂ:- ശബരിമല വിമാനത്താവളം: കേരളത്തിന് തിരിച്ചടി, തിരഞ്ഞെടുത്ത സ്ഥലം പ്രായോഗികമല്ലെന്ന് ഡി ജി സി എ റിപ്പോർട്ട്

English summary
Harassment for traveling with a non-Muslim youth: 2 arrested in Bangalore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X