പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍
ബെംഗളൂരു: ഭാര്യാ സഹോദരന്റെ പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിച്ച കേസില്‍ ഹെഡ് കോണ്‍സ്റ്റബിളിനെ അറസ്റ്റുചെയ്തു. ബസവരാജു (45) ആണ് അറസ്റ്റിലായത്. 17 കാരിയായ പെണ്‍കുട്ടി കോണ്‍സ്റ്റബിളിന്റെ വീട്ടില്‍ അവധിക്കാലം ചിലവഴിക്കാനെത്തിയതായിരുന്നു. ഇയാളുടെ ഭാര്യയും കുട്ടികളും പുറത്തുപോയ സമയത്ത് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി.
പോസ്‌കോ ആക്ട് (ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന നിയമം) പ്രകാരമാണ് കോണ്‍സ്റ്റബിളിനെതിരെ കേസെടുത്തിരിക്കുന്നത്.പെണ്‍കുട്ടിതന്നെയാണ് രാജാജി നഗര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. രണ്ടു വര്‍ഷ മുന്‍പ് വീട്ടില്‍ വന്നപ്പോഴും ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായും പെണ്‍കുട്ടി ആരോപിച്ചുവൈദ്യ പരിശോധനയില്‍ കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്.

എന്നാല്‍ ഭാര്യസഹോദരനമായുളള സ്വത്തു സംബന്ധ പ്രശ്‌നങ്ങള്‍ കാരണം പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജപ്രചരണം നടത്തുകയാണെന്നാണ് ഇയാള്‍ പറയുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയതിനു ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് രാജാജി നഗര്‍ പോലീസ് അറിയിച്ചു.












Click it and Unblock the Notifications