
ബെംഗളൂരുവില്‍ കനത്ത മഴ, വെള്ളപ്പൊക്കം, രണ്ട് തൊഴിലാളികള്‍ മരിച്ചു, വൈദ്യുതിയില്ലാതെ നഗരം
ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ അതിശക്തമായ മഴയില്‍ രണ്ട് പേര് മരിച്ചു. കാലവര്‍ഷത്തെ തുടര്‍ന്ന് അതിശക്തമായ ഇടിയും ഇടതടവില്ലാതെ മഴയുമാണ് നഗരത്തില്‍ പെയ്ത് കൊണ്ടിരിക്കുന്നത്. ബെംഗളൂരു നഗരത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി ഇല്ലാത്ത അവസ്ഥയാണ്. ബെംഗളൂരുവില്‍ ഗ്രാമീണ-നഗര മേഖലകളില്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത അഞ്ച് ദിവസത്തേക്ക് നഗരത്തില്‍ അതിശക്തമായ മഴയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. നഗരമാകെ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. റോഡുകളിലെല്ലാം വെള്ളപ്പൊക്കമാണ്. വാഹനങ്ങള്‍ പോലും കടന്നുപോകുന്നത് ബുദ്ധിമുട്ടിയാണ്.
വിജയ് ബാബു എവിടെയാണെന്ന് പോലീസിന് പിടിയില്ല, ദുബായിലും ഇല്ല, വെളിപ്പെടുത്തി ബൈജു കൊട്ടാരക്കര
കൊല്ലപ്പെട്ട രണ്ട് പേര് തൊഴിലാളികളാണ്. ഇവര്‍ ഉല്ലല് ഉപാനഗറിലാണ് ജോലി ചെയ്തിരുന്നത്. ഒരാള്‍ ബീഹാറുകാരനും മറ്റേയാള്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ളയാളുമാണ്. ഇവരുടെ മൃതദേഹം പൈപ്പ്ലൈന് വര്‍ക്ക് സൈറ്റില്‍ നിന്നാണ് കണ്ടെത്തിയത്. ബീഹാറില്‍ നിന്നുള്ളയാളുടെ പേര് ദേവബ്രത് എന്നാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടാമത്തേയാളുടെ പേര് അങ്കിത് കുമാര്‍ എന്നതാണ്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ മഴ തീവ്രമാകുകയായിരുന്നു. ഈ സമയം തൊഴിലാളികള്‍ വര്‍ക്ക് സൈറ്റിലുണ്ടായിരുന്നു. ഏഴ് മണിയോടെ ജലനിരപ്പ് ഉയരുകയായിരുന്നു. ഇതിനിടെയാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഇവിടെ എന്തൊക്കെ സുരക്ഷാ മുന്‍കരുതലുകളാണ് സ്വീകരിച്ചിരുന്നതെന്ന് പരിശോധിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ വൈകീട്ടോടെ തുടങ്ങിയ മഴ രാത്രിയോടെ അതിശക്തമാവുകയായിരുന്നു. 155 മില്ലി മീറ്റര്‍ മഴ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. ഇതിലൂടെ കടന്നുപോകാന്‍ ബുദ്ധിമുട്ടുകയാണഅ ജനങ്ങള്‍. കാറും ബൈക്കുകളുമെല്ലാം റോഡില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കുടുങ്ങി കിടക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജനങ്ങള്‍ ആകെ രോഷത്തിലാണ്. എല്ലാ വര്‍ഷവും ഇത് തന്നെയാണ് അവസ്ഥ. ജനങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് ബാങ്ക് ജീവനക്കാരനായ ഗ്രേസ് ഡിസൂസ പറഞ്ഞു. ഇയാള്‍ കെആര്‍ പുരം അണ്ടര്‍പാസ് വഴിയാണ് യാത്ര ചെയ്തിരുന്നത്. മെട്രോ സര്‍വീസുകളും തടസപ്പെട്ടിരിക്കുകയാണ്.
ഗ്രീന്‍ ലൈന്‍ വൈദ്യുതി തടസ്സപ്പെട്ടതിനെ തുടര്‍ന്ന് നിലച്ചതാണ് മെട്രോ സര്‍വീസുകള്‍ കുറച്ച് നേരത്തേക്ക് തടസ്സപ്പെടാന്‍ കാരണം. ഇടിയും മഴയും കാരണാണ് വൈദ്യുതി തടസപ്പെട്ടത്. ജെപി നഗര്‍, ജയനഗര്‍, ലാല്‍ബാഗ്, ചിക്പേട്ട്, മജസ്റ്റിക്, മല്ലേശ്വരം, രാജാജിനഗര്‍, യശ്വന്ത്പൂര്‍, എംജി റോഡ്, കബ്ബണ്‍ പാര്‍ക്ക്, വിജയനഗര്‍, രാരാജേശ്വരി നഗര്‍, കെഞ്ചേരി, മഗഡി റോഡ്, മൈസൂര്‍ റോഡ് എന്നിവയാണ് മഴയും വെള്ളപ്പൊക്കവും ബാധിച്ച മറ്റ് മേഖലകള്‍
പാര്‍വതിയോട് ബഹുമാനം തോന്നി; ഡബ്ല്യുസിസി ഉന്നയിച്ച ആവശ്യങ്ങള്‍ നല്ലത്, നടപ്പാക്കണമെന്ന് ആസിഫലി