ഹിജാബ് കേസ്: ഹൈക്കോടതി വിധിക്കെതിരെ പരാതിക്കാര്‍ സുപ്രീം കോടതിയിലേക്ക്
ദില്ലി: ഹിജാബ് വിവാദത്തില്‍ കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ പരാതിക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും. ഹിജാബ് വിവാദത്തില്‍ പരാതിക്കാരെ താന്‍ കണ്ടുവെന്നും, സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചുവെന്നും അഭിഭാഷകന്‍ അനസ് തന്‍വീര്‍ അറിയിച്ചു. ഈ പെണ്‍കുട്ടികള്‍ക്ക് അവരുടെ വിദ്യാഭ്യാസം തുടരാനാവണം, ഒപ്പം ഹിജാബ് ധരിക്കാനുള്ള അവകാശവും ഉണ്ടാവണം. കോടതികളിലും ഭരണഘടനയിലുമുള്ള വിശ്വാസം ഈ പെണ്‍കുട്ടികള്‍ക്ക് നഷ്ടപ്പെട്ടിട്ടില്ലെന്നും തന്‍വീര്‍ പറഞ്ഞു. നേരത്തെ ഹിജാബ് നിരോധനം കര്‍ണാടക ഹൈക്കോടതി ശരിവെച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിര്‍ബന്ധമില്ലെന്ന് കോടതി പറഞ്ഞു.

ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഒരു യൂണിഫോം ധരിക്കണം എന്ന് പറയുന്ന നിയന്ത്രണം ന്യായമായ കാര്യമാണ്. അതിനെ വിദ്യാര്‍ത്ഥികള്‍ എതിര്‍ക്കാന്‍ പാടില്ല. ഹിജാബ് മതപരമായ കാര്യങ്ങള്‍ക്ക് നിര്‍ബന്ധമായ ഒന്നല്ലെന്ന് കര്‍ണാടക ഹൈക്കോടതി പറഞ്ഞു. അതേസമയം ഇത് കുട്ടികളുടെ ഭാവിയുമായി ബന്ധപ്പെട്ട കാര്യമാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. അതിനേക്കാള്‍ വലിയ കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോടതി വിധി അംഗീകരിക്കാന്‍ എല്ലാവരും തയ്യാറാവണം. സമാധാനം തകര്‍ക്കാന്‍ ശ്രമിക്കരുതെന്നും, എല്ലാവരോടും കോടതി വിധി അംഗീകരിക്കാന്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും ബൊമ്മൈ പറഞ്ഞു.
അതേസമയം കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തിയുടെ ബെംഗളൂരുവിലെ വസതിയില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ബിജെപി വക്താവ് മാളവിക അവിനാശ് എല്ലാ വിദ്യാര്‍ത്ഥികളോടും ക്ലാസുകളില്‍ പോകാനാണ് ആവശ്യപ്പെട്ടത്. എല്ലാ കുട്ടികളെയും തുല്യരായി കാണുന്നതിനാണ് യൂണിഫോമെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് പറഞ്ഞു. കുട്ടികളില്‍ ഒരിക്കലും താന്‍ വലുതെന്നോ ചെറുതെന്നോ ഉള്ള തോന്നലുണ്ടാവില്ലെന്നും നാഗേഷ് വ്യക്തമാക്കി. കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി കര്‍ണാടക ഹൈക്കോടതി വിധി സ്വാഗതം ചെയ്തു. കുട്ടികള്‍ പഠനത്തിലാണ് ശ്രദ്ധിക്കേണ്ടത്. സമാധാനം പാലിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പരാതിക്കാരുമായി അപ്പീല്‍ നല്‍കുന്ന കാര്യം ചര്‍ച്ച ചെയ്യുകയാണെന്ന് അഭിഭാഷകന്‍ ഷാഹുലും അറിയിച്ചു. വിശദമായ വിധിപ്പകര്‍പ്പ് കിട്ടിയാല്‍ അത് പഠിച്ച ശേഷം സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications