ഹിന്ദു - മുസ്ലിം വിവാഹമെന്ന് പോലീസ്; സ്വന്തം പണി നോക്കൂ എന്ന് കോടതി!
ബെംഗളൂരു: ഇത് താന്‍ടാ കോടതി എന്നാരെങ്കിലും കര്‍ണാടക ഹൈക്കോടതിയെ നോക്കി പറഞ്ഞാല്‍ ഒട്ടും അത്ഭുതപ്പെടേണ്ട. കയ്യടിക്കേണ്ട കാര്യം തന്നെയാണ് ഹൈക്കോടതി ജഡ്ജി എ എന്‍ വേണുഗോപാല ഗൗഡ പറഞ്ഞത്. ഒളിച്ചോടി വിവാഹം കഴിച്ചവര്‍ ഹിന്ദുവോ മുസ്ലിമോ എന്ന് നോക്കലല്ല മറിച്ച് അവര്‍ക്ക് വേണ്ട സംരക്ഷണം കൊടുക്കുകയാണ് പോലീസിന്റെ കര്‍ത്തവ്യം എന്നാണ് കേസ് തള്ളിക്കൊണ്ട് ഹൈക്കോടതി പറഞ്ഞത്.
ബസ് കണ്ടക്ടറായ 24 കാരന്‍ ഭരത്‌രാജ് ഗുംപെ ല്‍ ഇഷ ഖലീല്‍ എന്ന 19 കാരിയുമായി അടുപ്പത്തിലായതാണ് സംഭവം. മംഗലാപുരത്തെ ഒരു കോളേജില്‍ ബി ബി എ വിദ്യാര്‍ഥിനിയായിരുന്നു ഇഷ. പ്രണയം വിവാഹത്തിലുമെത്തി. 2014 നവംബര്‍ 19 ന് ഇരുവരും വിവാഹം കഴിച്ചു. ഇഷ ഖലീല്‍ ഇക്കാര്യം പിതാവായ ഖലീല്‍ അഹമ്മദ് ഷെയ്ഖിനെയും ലോക്കല്‍ പോലീസ് സ്‌റ്റേഷനിലും അറിയിക്കുകയും ചെയ്തിരുന്നു.

മകളെ തിരിച്ചുകിട്ടണം എന്നാവശ്യപ്പെട്ട് ഖലീല്‍ അഹമ്മദ് ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തു. എന്നാല്‍ മകള്‍ ഭര്‍ത്താവിനൊപ്പം കോടതിയിലെത്തിയതോടെ ഈ കേസ് തള്ളിപ്പോയി. മകളെ ഭരത്‌രാജ് തട്ടിക്കൊണ്ടുപോയതാണ് എന്ന് പറഞ്ഞ് ഖലീല്‍ അഹമ്മദ് വീണ്ടും പോലീസിനെ സമീപിച്ചു. ഉള്ളാള്‍ പോലീസ് ഭരത്‌രാജിനും മൂന്ന് കൂട്ടുകാര്‍ക്കും എതിരെ കേസെടുക്കുകയും ചെയ്തു.
ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചപ്പോളാണ് ഭരത്‌രാജിന് നീതി കിട്ടിയത്. വിവാഹം നടക്കുമ്പോള്‍ ഇഷ ഖലീല്‍ പ്രായപൂര്‍ത്തിയായിരുന്നു എന്നും അതുകൊണ്ട് തന്നെ ആരെ വേണമെങ്കിലും വിവാഹം കഴിക്കാന്‍ ഇഷയ്ക്ക് സ്വാതന്ത്ര്യമുണ്ടെന്നും കോടതി പറഞ്ഞു. ഇത്തരം സംഭവങ്ങളില്‍ വിവാഹിതരാകുന്നവരെ സംരക്ഷിക്കേണ്ട ബാധ്യതയാണ് ഗവണ്‍മെന്റിന് ഉള്ളത്.












Click it and Unblock the Notifications