കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിഗേഡ് റോഡിലും എംജി റോഡിലും പുതുവത്സര ആഘോഷം വേണ്ട... ബാംഗ്ലൂരിൽ ആഘോഷപരിപാടികൾ നിരോധിക്കണം!!

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: ബെംഗളൂരുവില്‍ പുതുവത്സരാഘോഷങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍. പുതുവത്സരാഘോഷങ്ങള്‍ നിരോധിക്കാനാവശ്യപ്പെട്ട് പോലീസ് കമ്മീഷണര്‍ക്ക് കത്തെഴുതിയിരിക്കയാണ് സംഘടനകള്‍. ബെംഗളൂരു സിറ്റിയുടെ ഹൃദയഭാഗങ്ങളായ ബ്രിഗേഡ് റോഡ്,എംജി റോഡ് എന്നിവിടങ്ങളില്‍ ജിസംബര്‍ 31ന് ആഘോഷങ്ങള്‍ നിരോധിക്കണമെന്നാണ് ആവശ്യം. ബെംഗളൂരു നഗരത്തിന്റെ പരിശുദ്ധി സംരക്ഷിക്കാനായാണ് നിരോധനം ഏര്‍പ്പെടുത്തേണ്ടതെന്ന് ഹിന്ദു സംഘടനകള്‍ പറയുന്നു.

torchtower

ബെംഗളൂരു പോലീസ് കമ്മീഷണര്‍ ടി സൂനില്‍ കുമാറിന് ഹിന്ദു ജനജാഗൃതി സമിതി കോര്‍ഡിനേറ്റര്‍ മോഹന്‍ ഗൗഡ നല്കിയ കത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. വിദേശസംസ്‌കാരം നഗരത്തിലെ പുതുതലമുറയെ നശിപ്പിക്കുകയാണെന്നും ആണ്‍കുട്ടികളും പെണ്‍കുട്ടികളും മദ്യപിക്കുകയും പുകവലിക്കുകയും സംസ്‌കാരശൂന്യമായ നൃത്തം ചവിട്ടുന്നതും അക്രമത്തിന് പ്രേരിപ്പിക്കുമെന്ന് കത്തില്‍ പറയുന്നു.

രണ്ടുവര്‍ഷം മുമ്പ് സമാനമായ രീതിയില്‍ സ്ത്രീകള്‍ക്ക് നേരെ പുതുവത്രാഘോഷത്തിനിടയില്‍ അക്രമമുണ്ടായ സംഭവം കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ നഗരത്തിന് പേരുദോഷം വരുത്തിവയ്ക്കുമെന്ന് പറയുന്നു. ഇത്തരം ആഘോഷത്തില്‍ ക്രമാതീതമായ തോതില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും പങ്കെടുക്കുന്നുണ്ടെന്നും ഇത് ഭാരതത്തിന്റെ മൂല്യം തകര്‍ക്കുമെന്നും സംഘടന പറയുന്നു. അതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കരുതലെന്ന നിലയ്ക്ക് നിരോധനം ഏര്‍പ്പെടുത്തുകയാണ് വേണ്ടതെന്നും കത്തില്‍ പറയുന്നു. രണ്ട് വര്‍ഷം മുമ്പ് ബ്രഗേഡ് റോഡില്‍ സ്ത്രീകള്‍ക്കു നേരെ ആഘോഷങ്ങള്‍ക്കിടയില്‍ അതിക്രമം ഉണ്ടായിരുന്നു.

English summary
Hindu outfit wrote letter to ploice for ban new year celebrations in Bengaluru city to secure sanctity of the city
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X