കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാത്സംഗങ്ങളുടെ തലസ്ഥാനം ബെംഗളൂരു അല്ല: മന്ത്രി

Google Oneindia Malayalam News

ബെലഗാവി: സ്‌കൂളിലടക്കം പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതില്‍ മന്ത്രിക്ക് പ്രയാസമില്ല. ബെംഗളൂരു നഗരത്തെ ബലാത്സംഗങ്ങളുടെ തലസ്ഥാനം എന്ന് വിളിക്കുന്നതിലാണ് പ്രശ്‌നം. മലയാളിയും കോണ്‍ഗ്രസ് നേതാവുമായ ആഭ്യന്തരമന്ത്രി കെ ജെ ജോര്‍ജാണ് കണക്കുകള്‍ കാണിച്ച് ബെംഗളൂരു ബലാത്സംഗങ്ങളുടെ തലസ്ഥാനം അല്ല എന്ന് സമര്‍ഥിക്കുന്നത്.

കര്‍ണാടകയില്‍ നടക്കുന്നതില്‍ കൂടുതല്‍ ബലാത്സംഗങ്ങള്‍ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടക്കുന്നുണ്ട് - മന്ത്രി പറഞ്ഞു. മധ്യപ്രദേശില്‍ 4135 പേര്‍ പീഡനത്തിന് ഇരയായി. രാജസ്ഥാനില്‍ 3825 പേരും ഛത്തീസ്ഗഡില്‍ 1380 പേരും പീഡിപ്പിക്കപ്പെട്ടതായി കണക്കുണ്ട്. ഈ സംസ്ഥാനങ്ങളെല്ലാം ഭരിക്കുന്നത് ബി ജെ പിയാണ്. കര്‍ണാടകത്തെ ബലാത്സംഗങ്ങളുടെ തലസ്ഥാനം എന്ന് വിളിക്കുന്നത് ശരിയല്ല - വിചിത്രം തന്നെ മന്ത്രിയുടെ വാദങ്ങള്‍!

kj-george

ബലാത്സംഗത്തിന്റെ ശതമാനക്കണക്കെടുത്താലും ബെംഗളൂരു എത്രയോ താഴെയാണ് എന്നാണ് മന്ത്രി വാദിക്കുന്നത്. അഹമ്മദാബാദില്‍ 5.8 ശതമാനമാണ് ബലാത്സംഗത്തിന്റെ നിരക്കെങ്കില്‍ ബെംഗളൂരുവില്‍ ഇത് 5.5 ആണ്. ദില്ലിയില്‍ ഇത് 21 ശതമാനമാണ്. സംസ്ഥാനത്തെ കാലതാമസമുണ്ടാകുന്ന കേസുകള്‍ തീര്‍പ്പാക്കാനായി 10 അതിവേഗ കോടതികള്‍ വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.

ബി എസ് യെദിയൂരപ്പയടക്കമുള്ള ബി ജെ പി നേതാക്കള്‍ നിയമം കയ്യിലെടുക്കുന്നത് നിര്‍ത്തണം. ആഭ്യന്തരമന്ത്രി സ്ഥാനത്ത് നിന്നും തന്നെ പുറത്താക്കണമെന്ന ബി ജെ പി ആവശ്യത്തിനെതിരെയും ജോര്‍ജ് രംഗത്തുവന്നു. അത് തീരുമാനിക്കേണ്ടത് ബി ജെ പി അല്ല. മുഖ്യമന്ത്രിയാണ്. ആഭ്യന്തര മന്ത്രി ഇതൊക്കെ പറയുന്നതിനിടെ തന്നെയാണ് ആര്‍ ടി നഗറിലെ സ്‌കൂളില്‍ ആറ് വയസ്സുകാരി പീഡനത്തിന് ഇരയായ വാര്‍ത്തയും പുറത്തുവന്നത്.

English summary
Rubbishing charges of BJP leaders that Bengaluru was fast becoming the 'rape capital' of India, Karnataka Home Minister K J George on Satuday alleged that states ruled by that party had registered higher number of incidents and his state had taken stringent preventive measures.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X