കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരു: ലാല്‍ബാഗില്‍ സംഘടിപ്പിച്ച ഫ്ളവർ ഷോയില്‍ തേനീച്ചയുടെ ആക്രമണം, ഒരാള്‍ ഗുരുതരാവസ്ഥയില്‍

  • By ഭദ്ര
Google Oneindia Malayalam News

ബെംഗളൂരു: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ലാല്‍ബാഗ് ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ സംഘടിപ്പിച്ച ഫഌവര്‍ ഷോ കാണാന്‍ വന്ന നാല് പേര്‍ക്ക് നേരെ തേനീച്ചയുടെ ആക്രണം. അവസാന ദിവസമായ തിങ്കളാഴ്ചയായിരുന്നു രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ആക്രമണം നടന്നത്.

നാല് പേര്‍ക്ക് നേരയുണ്ടായ ആക്രമണത്തില്‍ ഒരാളുടെ നില അതീവഗുരുതരമാണ്. ഹനുമാന്‍ ഗൗഡ പട്ടേല(25), ശിവു എം(23) എന്നിവര്‍ ഗാര്‍ഡനിലേക്ക് പ്രവേശിക്കുന്ന നേരത്താണ് ആക്രമണം ഉണ്ടായത്. ഇവരെ വില്‍സണ്‍ ഗാര്‍ഡനിലെ സൗത്ത് സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

lalbagh-flower-show

ആക്രമണത്തിന് ഇരയായ മറ്റു രണ്ട് പേര്‍ ചികിത്സാ സഹായം തേടിയിരുന്നു. കുറച്ച് തേനീച്ചകള്‍ മാത്രമാണ് ഇവരെ ആക്രമിച്ചത് എന്ന് പറയുന്നത്. പെട്ടെന്ന് തന്നെ വൈദ്യസഹായം നല്‍കുകയും ഇവര്‍ തിരിച്ച് പോകുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 15 നുണ്ടായ ആക്രമണത്തിന് പിന്തുടര്‍ച്ചയായാണ് അപകടം നടന്നിരിക്കുന്നത്. ഫഌവര്‍ ഷോ കാണാന്‍ എത്തിയ വൈഷ്ണവി(7) തേനീച്ചയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

English summary
Four men were attacked by swarms of honeybees in two separate incidents at Lalbagh Botanical Gardens during the Independence Day flower show on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X