കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂള്‍ പീഡനം: ബിജെപി നേതാവിന് നിയന്ത്രണം വിട്ടപ്പോള്‍

Google Oneindia Malayalam News

ബെംഗളൂരു: സ്‌കൂളുകളില്‍ വിദ്യാര്‍ഥിനികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന ബെംഗളൂരുവില്‍ ആഭ്യന്തര മന്ത്രിക്കെതിരെ ബി ജെ പി നേതാവ് നടത്തിയ പരാമര്‍ശം വിവാദമാകുന്നു. ആഭ്യന്തരമന്ത്രിയുടെ മകളാണ് പീഡിപ്പിക്കപ്പെടുന്നതെങ്കില്‍ ഇങ്ങനെയാണോ പ്രതികരിക്കുക എന്ന കെ ഈശ്വരപ്പയുടെ ചോദ്യമാണ് വിവാദമായത്. ബി ജെ പി മുന്‍ സംസ്ഥാന പ്രസിഡണ്ടാണ് കെ ഈശ്വരപ്പ.

ബലാത്സംഗ വാര്‍ത്തകളില്‍ മാത്രം ശ്രദ്ധയൂന്നി വാര്‍ത്താ ചാനലുകള്‍ ബെംഗളൂരുവിന്റെ ഇമേജ് കളയുകയാണ് എന്ന് ആഭ്യന്തര മന്ത്രി കെ ജി ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ടി ആര്‍ പി റേറ്റിംഗുകളില്‍ മാത്രമാണ് ചാനലുകള്‍ക്ക് താല്‍പര്യമെന്നും മലയാളിയായ ജോര്‍ജ് പറഞ്ഞിരുന്നു. രാഷ്ട്രീയ ഭേദമന്യേ ഈ പ്രസ്താവന വളരെയധികം വിമര്‍ശിക്കപ്പെട്ടിരുന്നു.

eshwarappa

ഈ പ്രസ്താവനയോട് പ്രതികരിക്കവേയാണ് കെ ഈശ്വരപ്പയ്ക്ക് നിയന്ത്രണം വിട്ടത്. സംസ്ഥാന സര്‍ക്കാര്‍ വിഷയം ഗൗരവമായി കാണുന്നില്ല എന്ന് പറഞ്ഞുകൊണ്ടാണ് ഈശ്വരപ്പ തുടങ്ങിയത്. നിങ്ങളുടെ മകള്‍ പീഡനത്തിന് ഇരയായാല്‍ നിങ്ങള്‍ എങ്ങനെയാണ് പ്രതികരിക്കുക. ഇതുപോലെ വെറുതെ ഇരിക്കുമോ. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും എല്ലാവരെയും സ്വന്തം ആളുകളായി കാണുന്നില്ല.

ചിലപ്പോള്‍ അവരുടെ സ്വന്തം മക്കള്‍ പീഡിപ്പിക്കപ്പെട്ടാല്‍ അവര്‍ വേറെന്തെങ്കിലും തരത്തില്‍ പ്രതികരിക്കുമായിരിക്കും. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. അവര്‍ പ്രതികളെ സംരക്ഷിക്കുകയാണ്. സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഉറപ്പുനല്‍കണം - ഈശ്വരപ്പ ആവശ്യപ്പെട്ടു. ഈശ്വരപ്പയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

English summary
As rape cases continue to rise in Karnataka, the state politicians are busy in playing the blame-game rather than taking the stringent measures. A day after the state Home Minister KJ George sparked a controversy by blaming the media for tarnishing Bengaluru's image by focussing on rape stories for TRPs, the former state BJP president K S Eshwarappa went to another extent of stooping down in making personal attacks at the opponent political leaders.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X