കാമുകിക്കൊപ്പം വീട്ടില്‍ താമസിക്കാന്‍ അനുവദിക്കണം; ഭാര്യയോട് ഭര്‍ത്താവിന്റെ ആവശ്യം?
ബംഗളുരു: കാമുകിക്കൊപ്പം വീട്ടില്‍ കഴിയാന്‍ അനുവദിക്കണമെന്ന ആവശ്യമവുമായി ഭര്‍ത്താവ്. 40 കാരനായ രാജേഷാണ് 20 കാരിയായ തന്റെ കാമുകിയോടൊപ്പം വീട്ടില്‍ കഴിയാന്‍ അനുവദിക്കണമെന്ന് ഭാര്യയോട് ആവശ്യപ്പെട്ടത്. ബെംഗളുരുവിലെ പ്രമുഖ ഐടി കമ്പനിയിലെ ജീവനക്കാരനായ രാജേഷ് എട്ട് വര്‍ഷം മുമ്പാണ് വിവാഹം കഴിച്ചത്.
20കാരിയും രാജേഷും തമ്മിലുള്ള ബന്ധം ഭാര്യ കണ്ടുപിടിച്ചെങ്കിലും മൂന്ന് വയസ്സുകാരനായ മകനെച്ചൊല്ലി വിവാഹമോചനത്തിന് തയ്യാറായിരുന്നില്ല. വിവാഹമോചനത്തിന് തയ്യാറാല്ലെന്ന് അറിയിച്ച ഇയാള്‍ വീടുവിട്ടുപോകണമെന്ന ആവശ്യമാണ് പിന്നീട് മുന്നോട്ടുവച്ചത്. എന്നാല്‍ ഒരേ വീട്ടില്‍ കഴിയാന്‍ ഭാര്യ അനുമതി നല്‍കാതായതോടെ കാമുകിക്കൊപ്പം മറ്റൊരു വീട്ടിലേക്ക് പേയിംഗ് ഗസ്റ്റായി താമസം മാറുകായിയിരുന്നു. ഇതേത്തുടര്‍ന്നാണ് മാര്യേജ് കൗണ്‍സിലിംഗിനായി ഐടി ജീവനക്കാരിയായ ഭാര്യ പരാതിയുമായി വനിതാ സഹായവാണിയെ സമീപിച്ചത്. എന്നാല്‍ കാമുകിക്കൊപ്പം ജീവിക്കാനാണ് വീടുവിട്ട് പോയതെന്ന് സമ്മതിക്കാന്‍ ഇയാള്‍ തയ്യാറായില്ല ഇതോടെ കൗണ്‍സിലിംഗും പരാജയപ്പെട്ടു.

തനിക്ക് ബംഗളുരുവില്‍ ബന്ധുക്കളില്ലെന്നും തനിച്ച് ജീവിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയ അവര്‍ രാജേഷും കാമുകിയും വിവാഹിതരായതിനെ തുടര്‍ന്ന് മകനൊപ്പം ഡല്‍ഹിയിലേക്ക് താമസം മാറ്റി.
ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നതിനാല്‍ നാല് വര്‍ഷമായി ഇവര്‍ തമ്മില്‍ ശാരീരിക ബന്ധം നിലനിന്നിരുന്നില്ലെന്നും എന്നാല്‍ മകന് വേണ്ടി ഭര്‍ത്താവിനൊപ്പം ജീവിക്കാനാണ് ഭാര്യ താല്‍പ്പര്യപ്പെടുന്നതെന്നും വനിതാ സഹായ വാണിയില്‍ ഇരുവരും നല്‍കിയ മൊഴിയെ അടിസ്ഥാനമാക്കി കൗണ്‍സിലര്‍ സരസ്വതി പറയുന്നു.












Click it and Unblock the Notifications