ഞാന്‍ ബീഫ് കഴിക്കും; നിങ്ങളാരാണ് ചോദിക്കാനെന്ന് മുഖ്യമന്ത്രി
ബെംഗളുരു: ബീഫ് കഴിച്ചതിനെ തുടര്‍ന്ന് കൊലപാതകം നടക്കുന്ന ഇന്ത്യയില്‍, പ്രതിഷേധ സൂചകമായി രാഷ്ട്രീയക്കാരും എഴുത്തുകാരും ശാസ്ത്രജ്ഞരും സമൂഹത്തിന്റെ മറ്റു തുറകളിലുള്ളവരും രംഗത്തെത്തുമ്പോള്‍, സംഘ്പരിവാറിനെതിരെ പരസ്യമായ വെല്ലുവിളിയുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.
ഞാന്‍ ബീഫ് കഴിക്കുമെന്നും നിങ്ങളാരാണ് ചോദിക്കാന്‍ എന്നുമാണ് സിദ്ധരാമയ്യയുടെ പ്രതികരണം. ബീഫ് കഴിക്കുന്നത് എന്റെ അവകാശമാണ്. അത് തടയാന്‍ ആര്‍ക്കും സാധ്യമല്ല. ഇന്നേവരെ താന്‍ ബീഫ് കഴിച്ചിട്ടില്ല. എന്നാല്‍, ഇനിമുതല്‍ കഴിക്കാന്‍ പോവുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ബീഫിന്റെ പ്രശ്‌നത്തില്‍ രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങളും കൊലപാതകങ്ങളും ബിജെപിയുടെയും ആര്‍എസ്എസ്സിന്റെയും ഉള്ളിലിരിപ്പ് പുറത്തുകൊണ്ടുവന്നിരിക്കയാണ്. ഇതിനെതിരെ കോണ്‍ഗ്രസ് ശക്തമായി തന്നെ പ്രതികരിക്കും. സാമൂഹിക ഐക്യം നില നിര്‍ത്താന്‍ യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
ഉത്തര്‍പ്രദേശിലും ഉത്തരേന്ത്യയിലെ പലഭാഗങ്ങളിലും ഹിന്ദു വര്‍ഗീയ സംഘടനകള്‍ ബീഫിനെതിരെ രംഗത്തെത്തിയിരുന്നു. ഇതേചൊല്ലിയുള്ള അക്രമങ്ങളും കൊലപാതങ്ങളും വര്‍ദ്ധിച്ചുവരവെ കേന്ദ്ര സര്‍ക്കാര്‍ മൗനം പുലര്‍ത്തുന്നത് പ്രതിഷേധത്തിനിടയാക്കി. കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗീയ നിലപാടില്‍ പ്രതിഷേധിച്ച് ഇതിനകം തന്നെ ഒട്ടേറെ കലാകാരന്മാര്‍ തങ്ങളുടെ പുരസ്‌കാരം തിരിച്ചു നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications