ഐഎഎസ് ഓഫീസര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍
ബെംഗളൂരു: ഐഎഎസ് ഉദ്യോഗസ്ഥനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബെംഗളൂരുവിലാണ് സംഭവം.
വാണിജ്യനികുതി വകുപ്പിലെ അഡീഷണല്‍ കമ്മീഷണര്‍ ആയ ഡികെ രവി ആണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
മാര്‍ച്ച് 16 ന് സ്വന്തം അപ്പാര്‍ട്ട്മെന്റിലാണ് രവിയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇദ്ദേഹത്തിന്റെ സഹായിയേയും ഡ്രൈവറേയും പോലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട് .

ഭാര്യക്കൊപ്പം ഭാര്യവീട്ടിലായിരുന്നു ഇദ്ദേഹം ഞായറാഴ്ച ഉണ്ടായിരുന്നത്. അവിടെ നിന്ന് തിങ്കളാഴ്ച നേരിട്ട് ഓഫീസിലേക്ക് പോവുകയായിരുന്നു. എന്നാല്‍ തിങ്കളാഴ്ച രാവിലെ 11 മണിയോടെ ഇദ്ദേഹം സ്വന്തം വീട്ടില്‍ തിരിച്ചെത്തി .
ഭാര്യ പലതവണ ഫോണില്‍ വിളിച്ചെങ്കിലും അദ്ദേഹത്തെ ലഭിച്ചില്ല . പിന്നീട് ഓഫീസില്‍ വിളിച്ചപ്പോള്‍ വീട്ടിലേക്ക് പോയി എന്ന വിവരമാണ് ലഭിച്ചത്. വീട്ടിലെത്തി നോക്കിയപ്പോഴാണ് രവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് .
വീട്ടില്‍ നിന്ന് ആത്മഹത്യാകുറിപ്പൊന്നും ലഭിച്ചിട്ടില്ല . എങ്കിലും ആത്മഹത്യ തന്നെയാകാനാണ് സാധ്യതയെന്നാണ് പോലീസിന്റെ നിഗമനം. രവിയുടെ ഫോണ്‍ രേഖകളും ഇമെയിലും പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു .
-
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും












Click it and Unblock the Notifications