പെണ്‍കുട്ടികളെ ഭീഷണിപെടുത്തി വാഹനം തട്ടിക്കൊണ്ടുപോയി
ബെംഗലൂരു: ഐസ് ക്രീം കഴിക്കാന്‍ എത്തിയ പെണ്‍കുട്ടികളെ ഭീഷണിപെടുത്തി വാഹനം തട്ടിക്കൊണ്ടു പോയി. ഐസ് ക്രീം കഴിക്കാന്‍ എത്തിയ അഞ്ച് പെണ്‍കുട്ടികളുടെ വാഹനമാണ് അക്രമ സംഘം മോഷ്ടിച്ചു കൊണ്ടുപോയത്. ബെംഗലൂരു എം.ജി റോഡിലാണ് സംഭവം. ശനിയാഴ്ച അര്‍ധരാത്രിയോടെ ഭക്ഷണത്തിന് ശേഷം ഐസ് ക്രീം കഴിക്കാമെന്ന മോഹവുമായി വാഹനത്തില്‍ വന്ന കുട്ടികളുടെ കാറാണ് നഷ്ടപ്പെട്ടത്.
വാഹനം റോഡിന്റെ വശത്ത് നിര്‍ത്തിവെച്ച് ഐസ് ക്രീം കഴിക്കുന്നതിനായി ജെഡബ്ല്യു മറിയോട്ട് പാര്‍ലറില്‍ പോകുകയായിരുന്നു പെണ്‍കുട്ടികള്‍. രാത്രി പതിനൊന്ന് മണിയായതിനാല്‍ ആ കട അടച്ചിരുന്നു. അതു കാരണം അതിനടുത്തുള്ള ലേക്ക് വ്യൂ ഐസ് ക്രീം പാര്‍ലറില്‍ പിന്നീട് പോകാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ അവിടെ വാഹനം പാര്‍ക്കിംഗ് സൗകര്യം ഇല്ലാത്തതിനാല്‍ മെട്രോ സ്റ്റെഷനു സമീപം ഉള്ള ജോയ് ആലൂക്കാസിനു സമീപം പാര്‍ക്ക് ചെയ്യേണ്ടി വരികയായിരുന്നു എന്ന് സംഘത്തിലെ പെണ്‍കുട്ടി പറയുന്നു.

തുടര്‍ന്ന് മൂന്നു പേരടങ്ങുന്ന സംഘം വന്ന് വാഹനം തുറക്കാന്‍ ആവിശ്യപ്പെടുകയായിരുന്നു. സുഹൃത്തുക്കളെ ഫോണ്‍ വഴി വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ആയുധം കാട്ടി
ഭീഷണി പെടുത്തി വാഹനം തുറക്കുകയാണ് ഉണ്ടായത്. ഞങ്ങളെ വാഹനത്തില്‍ നിന്നും പുറത്താക്കി മോഷ്ടാക്കള്‍ വാഹനം കൊണ്ട് പോയി എന്ന് അവര്‍ പോലീസിനോട് വ്യക്തമാക്കി.
അടുത്തുള്ള കബണ്‍ പാര്‍ക്ക് പോലീസ് സ്‌റ്റേഷനും ആയി ബന്ധപെട്ടപ്പോള്‍ പോലീസിന്റെ ഭാഗത്തു നിന്ന് ഒരു നടപടിയും ഉണ്ടായില്ലെന്നും പെണ്‍കുട്ടികള്‍ പറയുന്നു. തുടര്‍ന്ന് ബെംഗലൂരു പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ സന്ദീപ് പാട്ടില്‍ ആയി ബന്ധപെട്ടതിിനു ശേഷം ആണ് പോലീസ് അന്വേഷണത്തിന് തയ്യാറായത്.












Click it and Unblock the Notifications