ഭര്‍തൃസഹോദരന്‍ യുവതിയെ തീയിട്ട് കൊല്ലാന്‍ശ്രമിച്ചു

വിജയലക്ഷ്മിയുടെ ഭര്‍ത്താവ് ബാലകൃഷ്ണ്‌ന്റെ സഹോദരന്റെ പേരിലേയ്ക്ക് ഇവര്‍ സ്വത്ത് എഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭര്‍തൃ വീട്ടുകാര്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നു, വിജയലക്ഷ്മിയുടെ സ്വത്തുകള്‍ ബാലകൃഷ്ണന്റെ മൂത്ത സഹോദരനായ വേലുവിന്റെ പേരിലേയ്ക്ക് എഴുതി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ സ്ത്രീ ഇതിന് വിസമ്മതിച്ചു. വെള്ളിയാഴ്ച രാത്രി ഇതേ ചൊല്ലി അമ്മായി അമ്മയുമായി വിജയലക്ഷ്മി വഴക്കിട്ടിരുന്നു. ഇതേ സമയം വീട്ടിലുണ്ടായിരു്‌നന ഭര്‍തൃ സഹോദരനും ഭാര്യയും വഴക്കില്‍ ഒപ്പം കൂടി. മൂവരും ചേര്‍ന്ന് സ്ത്രീയെ മണ്ണെണ്ണെയൊഴിച്ച് തീയിട്ടു. സ്ത്രീയുടെ നിലവിളി കേട്ട് അയല്‍ക്കാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തെതുടര്‍ന്ന് മൂന്ന് പേരും ഒളിവിലാണ്. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications