ആള്‍ ഇന്ത്യ വിമണ്‍സ് ഡേ റാലി!! 200 വനിതകള്‍ ബൈക്കുകളുമായി നിരത്തിലിറങ്ങിയപ്പോള്‍...
ബെംഗളൂരു: വനിതാ ദിനത്തോടനുബന്ധിച്ച് ബെംഗളൂരു നഗരത്തില്‍ ആള്‍ ഇന്ത്യ വിമണ്‍ ബൈക്ക് റാലി സംഘടിപ്പിച്ചു. പത്ത് സിറ്റികളില്‍ നിന്നുള്ള വനിതകളാണ് റാലിയില്‍ പങ്കെടുത്തത്.
അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് ലഭിച്ച സ്വാതന്ത്ര്യത്തെ ആഘോഷിക്കാന്‍ നാലാം വര്‍ഷമാണ് ഇവര്‍ ഒത്തുകൂടുന്നത്.

ഏകദേശം 200 ഓളം വനിതകളാണ് ബൈക്കുമായി റാലിയില്‍ പങ്കെടുത്തത്. പുരുഷന്മാര്‍ ഉപയോഗിക്കുന്ന ബൈക്കുകളുമായി റാലിയില്‍ പങ്കെടുത്തതാണ് ശ്രദ്ധേയമായത്. പുരുഷന്മാര്‍ക്ക് മാത്രമായി ഒരു പ്രത്യേക വിഭാഗം ഇല്ലെന്നായിരുന്നു ഇവര്‍ അവകാശപ്പെടുന്നത്. സ്ത്രീകള്‍ക്ക് കഴിയാത്തതായി ഒന്നും ഇല്ലെന്ന് തെളിയിക്കുകയായിരുന്നു റാലിയില്‍ പങ്കെടുത്ത വനിതകളുടെ ലക്ഷ്യം.

എല്ലാത്തരം ബൈക്കുകളും വനിതകള്‍ പങ്കെടുത്ത റാലിയില്‍ അണിനിരന്നത് കാണികള്‍ക്ക് അത്ഭുതം തന്നെയായിരുന്നു. സ്ത്രീകള്‍ മാത്രം ഉപയോഗിക്കുന്ന ബൈക്കുകള്‍ വളരെ കുറവ് മാത്രമായിരുന്നു ഉണ്ടായിരുന്നത്.












Click it and Unblock the Notifications