ഇന്‍ഫോസിസ് ജീവനക്കാര്‍ക്ക് ഐ ഫോണ്‍ സമ്മാനം
ബെംഗളുരു: മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടെക്കികളുടെ കൊഴിഞ്ഞുപോക്കുതടയാന്‍ ഐടി ഭീമന്മാരായ ഇന്‍ഫോസ് ജീവനക്കാര്‍ക്ക് ഐ ഫോണ്‍ സമ്മാനം.2014ല്‍ കമ്പനിക്കുവേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച 3000 ജീവനക്കാര്‍ക്കാണ് സമ്മാനമായി വിലപിടിപ്പുള്ള ആപ്പിള്‍ ഐ ഫോണ്‍ സമ്മാനിക്കുന്നത്.
ഐ ഫോണിനൊപ്പം കമ്പനി സിഇഒ വിശാല്‍ സിക്ക ജീവനക്കാരെ അഭിനന്ദിച്ചുകൊണ്ട് ഇ മെയില്‍ സന്ദേശവും അയച്ചു. കമ്പനിക്കുവേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചതിനാണ് സമ്മാനമെന്നും ജീവനക്കാരുടെ പ്രയത്‌നം വിസ്മരിക്കാനാകില്ലെന്നും ഇ മെയില്‍ സന്ദേശത്തില്‍ പറയുന്നു. സഹപ്രവര്‍ത്തകരെ അഭിനന്ദിക്കുന്നുവെന്നും അതിന്റെ സന്തോഷമായാണ് ഫോണ്‍ സമ്മാനമെന്നും കുറിപ്പിലുണ്ട്.

ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ ടിസിഎസ് പ്രകടന മികവ് കുറഞ്ഞ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുകയും പകരം പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യാനിരിക്കുകയും ചെയ്യുന്ന വേളയിലാണ് ഇന്‍ഫോസിസ്, ജീവനക്കാരെ നിലനിര്‍ത്താന്‍ സമ്മാനം നല്‍കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ സപ്തംബറില്‍ 20 ശതമാനം പേര്‍ കമ്പനിയില്‍ നിന്നും പിരിഞ്ഞുപോയിരുന്നു.
വിശാല്‍ സിക്ക സിഇഒ ആയി ചുമതലയേറ്റതോടെ കമ്പനിയിലെ കൊഴിഞ്ഞുപോക്കിന് തടയിടുകയായിരുന്നു ആദ്യം ചെയ്തത്. പ്രവര്‍ത്തി പരിചയമുള്ളവര്‍ കമ്പനി വിടുന്നത് കീഴ്ജീവനക്കാരുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നുണ്ടെന്നും കമ്പനി കണ്ടെത്തിയിരുന്നു. ഇതേ കാരണത്താല്‍ എച്ച്‌സിഎല്‍ കമ്പനി ജീവനക്കാര്‍ക്ക് സമ്മാനമായി നല്‍കിയത് ബെന്‍സ് കാര്‍ ആയിരുന്നു.












Click it and Unblock the Notifications