കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവില്‍ പുരുഷ വ്യഭിചാരം വര്‍ദ്ധിക്കുന്നു; യുവാക്കളെ ആകര്‍ഷിക്കാന്‍ ഓഫറുകളുമായി 'കമ്പനി'കള്‍..

  • By Pratheeksha
Google Oneindia Malayalam News

20 കാരനായ നിതിന്‍ ബിരുദപഠനത്തിന് ശേഷം ഒരു ജോലി തേടി ബെംഗളുരുവിലെത്തിയതാണ്. സുഹൃത്തിന്റെ കൂടെ താമസിച്ച് ജോലി അന്വേഷണത്തിനിടെയാണ് അവിചാരിതമായി പത്രത്തില്‍ ഒരു പരസ്യം കണ്ടത് .ലിവ് ലൈഫ് കിങ് സൈസ് (രാജാവിനെ പോലെ ജീവിക്കൂ) എന്നായിരുന്നു അത്. അതിനു തൊട്ടു താഴെ സന്തോഷം നല്‍കൂ.. പണം നേടൂ എന്ന മറ്റൊരു വാചകവും.. കാര്യമെന്തന്നറിയാത്ത നിതിന്‍ അതില്‍ കൊടുത്ത നമ്പറില്‍ വിളിച്ചു.

2500 രൂപ മുതലാണ് മെമ്പര്‍ഷിപ്പെന്നു അപ്പുറത്തു നിന്നുള്ള മറുപടി. രണ്ടു ദിവസം കഴിഞ്ഞു വിളിക്കൂ എന്നു പറഞ്ഞ് ഫോണ്‍ കട്ടുചെയ്യുകയും ചെയ്തു. ഇന്ന് ആ എസ്‌കോര്‍ട്ട് കമ്പനിയുടെ വേണ്ടപ്പെട്ട ആളുകളില്‍ ഒരാളാണ് നിതിന്‍ 20000 ത്തില്‍ കൂടുതലാണ് നിതിന്റെ ദിവസ വരുമാനം. ബെംഗളൂരുവില്‍ തഴചു വളരുന്ന പുരുഷ വ്യഭിചാരത്തിന്‍രെ കാണാപ്പുറങ്ങളിലേക്ക്....

യാത്രപോകുമ്പോള്‍ കുടിവെള്ളം കിട്ടിയില്ലേലും നെറ്റ് ആക്‌സസ് വേണം; യാത്രക്കാരുടെ ആവശ്യങ്ങളിങ്ങനെ ...യാത്രപോകുമ്പോള്‍ കുടിവെള്ളം കിട്ടിയില്ലേലും നെറ്റ് ആക്‌സസ് വേണം; യാത്രക്കാരുടെ ആവശ്യങ്ങളിങ്ങനെ ...

ബെംഗളൂരുവല്ലേ ജീവിച്ചു പോകാം

ബെംഗളൂരുവല്ലേ ജീവിച്ചു പോകാം

അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്നഐടി നഗരത്തില്‍ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ തേടിയെത്തി ഇത്തരം ചതികുഴികളില്‍ വീണു പോവുകയാണ് പലരും

എളുപ്പത്തില്‍ പണമുണ്ടാക്കാം

എളുപ്പത്തില്‍ പണമുണ്ടാക്കാം

പത്ര പരസ്യം കണ്ട് കസ്റ്റമര്‍ എന്ന വ്യാജേന പത്രത്തില്‍ കൊടുത്ത നമ്പറിലേയ്ക്ക് വിളിച്ചപ്പോള്ർ ആദ്യം ഇത്ര രൂപയാണ് മെമ്പര്‍ഷിപ്പ് ഫീസ് എന്നറിയിക്കുകയായിരുന്നു. പിന്നീട് ഫോട്ടോ, അഡ്രസ്സടക്കമുളളവ അയക്കാന്‍ പറഞ്ഞു. ഇതോടൊപ്പം മെമ്പര്‍ഷിപ്പ് ഫീസ് അയക്കുന്നതിനായി അക്കൗണ്ട് നമ്പറും നല്‍കി.

ഒട്ടേറെ വെബ്‌സൈറ്റുകള്‍

ഒട്ടേറെ വെബ്‌സൈറ്റുകള്‍

മെയില്‍ പ്രോസ്റ്റിറ്റിയുഷനെന്നു നേരിട്ടു പറയാതെ ഒട്ടേറെ വെബ്‌സൈറ്റുകളിലൂടെയാണ് ഇവര്‍ ആവശ്യക്കാരെ കണ്ടെത്തുന്നത് .

പേപ്പര്‍ പരസ്യങ്ങള്‍

പേപ്പര്‍ പരസ്യങ്ങള്‍

അഡല്‍ട്ട് ജോബ് ഇന്‍ ബെംഗളൂരു എന്നു തുടങ്ങുന്ന പത്രപരസ്യങ്ങളിലൂടെയാണ് ഇവര്‍ യുവാക്കളെ പ്രധാനമായും ആകര്‍ഷിക്കുന്നത്. മുഴുവന്‍ വിവരങ്ങളും നല്‍കി ക്കഴിഞ്ഞാല്‍ പിന്നീട് അവരുടെ കമ്പനി വിവരങ്ങള്‍ അറിയിക്കും .നിയമവിരുദ്ധമായി രജിസ്ട്രര്‍ ചെയ്യപ്പെട്ട കമ്പനികളോ അല്ലെങ്കില്‍ മറ്റു കമ്പനികളുടെ മറവിലോ ആയിരിക്കും ഇവ പ്രവര്‍ത്തിക്കുക.

ആവശ്യക്കാര്‍ നേരിട്ട് ബുക്കു ചെയ്യും

ആവശ്യക്കാര്‍ നേരിട്ട് ബുക്കു ചെയ്യും

സര്‍വ്വീസ് ആവശ്യമുളളവര്‍ നേരിട്ട് ബുക്കു ചെയ്യുകയാണ് ചെയ്യുക . മെമ്പര്‍മാരാവുന്ന യുവാക്കളുടെ ഫോട്ടോയും പ്രായവുമൊക്കെ അവരെ അറിയിച്ചതിനുശേഷം അവരാണ് ആരെ വേണമെന്ന് തിരഞ്ഞെടുക്കു
ക.

നിബന്ധനകള്‍

നിബന്ധനകള്‍

മെമ്പറര്‍മാരായി കഴിഞ്ഞാല്‍ ക്ലൈന്റ്‌സ് നിങ്ങളെ നേരിട്ടു വിളിക്കും .ഹോട്ടല്‍ ചാര്‍ജ്ജ് അടക്കമുളളവ അവര്‍ തന്നെ ചിലവാക്കും. കൃത്യ സമയം പാലിക്കണം , പോകുന്നതിനു മുന്‍പ് മദ്യപിക്കാന്‍ പാടില്ല തുടങ്ങി ഒട്ടേറെ നിബന്ധകളാണ് എസ്‌കോര്‍ട്ട് കമ്പനികളെന്നറിയപ്പെടുന്ന ഇവ
മുന്നോട്ടു വയ്ക്കുന്നത്.

വമ്പന്‍ ഓഫറുമായി ചില കമ്പനികള്‍

വമ്പന്‍ ഓഫറുമായി ചില കമ്പനികള്‍

വമ്പന്‍ ഓഫറാണ് ചില കമ്പനികള്‍ തുടക്കത്തില്‍ തന്നെ യുവാക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. 30000 രൂപ വരെ ദിവസം നല്‍കാമെന്നിവര്‍ പറയുന്നു. ഇവിടങ്ങളില്‍ മെമ്പര്‍ഷിപ്പ് ഫീസും കൂടുതലായിരിക്കും .10000 രൂപയാണ് ചില കമ്പനികളിലെ മെമ്പര്‍ഷിപ്പ് ഫീസ്.

എസ്‌കോര്‍ട്ട് കമ്പനികളെ പിടികൂടാനാവാതെ പോലീസ്

എസ്‌കോര്‍ട്ട് കമ്പനികളെ പിടികൂടാനാവാതെ പോലീസ്

നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘങ്ങളെ കുടുക്കാന്‍ പോലീസിന് കഴിയുന്നില്ല. ചിലപ്പോള്‍ ഒരു നഗരത്തില്‍ നിന്ന് ചരടുവലിക്കുകയും മറ്റൊരു നഗരത്തില്‍ പ്രവര്‍ത്തിക്കുകയുമാണ് ഇവര്‍ ചൈയ്യുന്നത്. വളരെ ആഴത്തിലുള്ള നെറ്റ് വര്‍ക്കാണ് ഇവരുടേത്.

മറ്റു സംസ്ഥാനങ്ങളിലും സജീവം

മറ്റു സംസ്ഥാനങ്ങളിലും സജീവം

അയല്‍ സംസ്ഥാനങ്ങളിലും മറ്റു ഇന്ത്യന്‍ നഗരങ്ങളിലും മെയില്‍ പ്രോസ്റ്റിറ്റിയുഷന്‍ സജീവമാണെന്നാണ് അന്വഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

English summary
The IT city is advancing at a high pace. And Technology is helping flourish unique aspirations and dreams in the city that is experiencing massive migration of the working class.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X