കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരു റെയ്ഡില്‍ അഞ്ചര കോടി പിടികൂടിയ സംഭവം: സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

ജയചന്ദ്രയുടെ മകന്റെ പേരില്‍ ആഡംബര കാര്‍ വാങ്ങിയെന്ന വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ് നടത്തിയത്

  • By Pratheeksha
Google Oneindia Malayalam News

ബെംഗളൂരു: ആദായ നികുതി ഉദ്യോഗസ്ഥര്‍ ബെംഗളൂരുവില്‍ നടത്തിയ പരിശോധനയില്‍ അഞ്ചരക്കോടിയോളം രൂപയും സ്വര്‍ണ്ണവും പിടികൂടിയ സംഭവത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. സി എസ് ജയചന്ദ്ര ,ചിക്കരായപ്പ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ആഭ്യന്തരമന്ത്രി ജി പരമേശ്വരയാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്

.ക്ലീന്‍ ചിറ്റ് നല്‍കുന്നതുവരെ ഇരുവരും സസ്‌പെഷനിലായിരിക്കുമെന്നും മന്ത്രി അറിയിച്ചു. ബംഗളൂരു ആന്റി കറപ്ഷന്‍ ബ്യൂറോ രണ്ടു ഉദ്യോഗസ്ഥര്‍ക്കുമെതിരെ സുവോ മോട്ടോ കേസ് റജിസ്ട്രര്‍ ചെയ്തേക്കും. സംസ്ഥാന ഹൈവേ വകുപ്പില്‍ പ്രൊജക്ട് ഓഫീസറാണ് ജയചന്ദ്ര. ചിക്കരായപ്പ കാവേരി നിഗം ലിമിറ്റഡ് മാനേജിങ് ഡയറക്ടറാണ്.

പാവപ്പെട്ടവര്‍ക്കു പ്രതീക്ഷയേകി ബെംഗളൂരുവില്‍ വസ്തുവില കുറഞ്ഞു,25000ത്തിലധികം ഫ്‌ളാറ്റുകള്‍ കാലി..പാവപ്പെട്ടവര്‍ക്കു പ്രതീക്ഷയേകി ബെംഗളൂരുവില്‍ വസ്തുവില കുറഞ്ഞു,25000ത്തിലധികം ഫ്‌ളാറ്റുകള്‍ കാലി..

raid-02-14

ആദായ നികുതി വകുപ്പ് ആദ്യമായാണ് സര്‍ക്കാരുദ്യേഗസ്ഥരില്‍ നിന്ന് ഇത്രയും തുക പിടിച്ചെടുക്കുന്നത്. പിടിച്ചെടുത്ത പണത്തില്‍ 4.7 കോടി രൂപ പുതിയ 2000 രൂപാ നോട്ടുകളായിരുന്നു. ബാക്കി 30 ലക്ഷത്തോളം രൂപ നൂറിന്റെയും 500 ന്റെയും നോട്ടുകളും.

പണത്തോടൊപ്പം ഏഴുകിലോ സ്വര്‍ണ്ണവും റെയ്ഡില്‍ കണ്ടെത്തിയിരുന്നു. ജയചന്ദ്രയുടെ മകന്റെ പേരില്‍ ആഡംബര കാര്‍ വാങ്ങിയെന്ന വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ് നടത്തിയത്

English summary
The Karnataka Home Minister on Friday announced the government's decision to suspend 2 state government officers after Income tax department found huge amounts of unaccounted money in their possession.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X