കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി സഖ്യ പ്രചാരണം തള്ളി ജെഡിഎസ്; അവരോട് ഒരു മമതയുമില്ല, മാതേതര സഖ്യമാണ് ആവശ്യം: ദേവഗൗഡ

Google Oneindia Malayalam News

ബെംഗളൂരു: 2018 ല്‍ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ ആര്‍ക്കും കൃത്യമായ ഭൂരിപക്ഷം നേടാന്‍ സാധിച്ചിരുന്നില്ല. 104 സീറ്റുകള്‍ നേടിയ ബിജെപി ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. കോണ്‍ഗ്രസിന് 80 സീറ്റുകളും ജെഡിഎസിന് 40 സീറ്റുകളും ലഭിച്ചു.

ബിജെപിയെ അധികാരത്തില്‍ നിന്നും അകറ്റാനായി ഉടന്‍ തന്നെ ദേശീയ തലത്തില്‍ നീക്കം നടത്തിയ കോണ്‍ഗ്രസ് ജെഡിഎസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചു. 80 സീറ്റുകള്‍ ഉണ്ടായിട്ടും മുഖ്യമന്ത്രി സ്ഥാനം ജെഡിഎസിന് വിട്ടുകൊടുത്തുകൊണ്ടായിരുന്നു കര്‍ണാടകയില്‍ ബിജെപിയെ അധികാരത്തില്‍ എത്തുന്നതില്‍ നിന്നും കോണ്‍ഗ്രസ് പ്രതിരോധിച്ചത്.

കുമാരസ്വാമി

കുമാരസ്വാമി


കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നെങ്കിലും മുന്നണിക്കുള്ളിലും കോണ്‍ഗ്രസിലും ജെഡിഎസിനുള്ളിലും പ്രശ്നങ്ങള്‍ രൂപപ്പെട്ടിരുന്നു. തല്‍ഫലാമായി രൂപപ്പെട്ട വിമത നീക്കം കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ വീഴത്തി. 14 മാസമായിരുന്നു സഖ്യ സര്‍ക്കാര്‍ അധികാരത്തിലിരുന്നത്.

17 എംഎല്‍എമാരെ

17 എംഎല്‍എമാരെ

17 എംഎല്‍എമാരെ കോണ്‍ഗ്രിസില്‍ നിന്നും ജെഡിഎസില്‍ നിന്നും അടര്‍ത്തിയെടുത്ത ബിജെപി അധികാരം പിടിച്ചെടുത്തതോടെ തന്നെ കര്‍ണാടകയിലെ സഖ്യവും പൊളിഞ്ഞു. അധികാരത്തിലിരിക്കെ ഒരുമിച്ച് നേരിട്ട ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതും സഖ്യത്തിന്‍റെയും സര്‍ക്കാറിന്‍റെയും പതനത്തിലേക്ക് വഴിതെളിയിക്കുന്നതില്‍ നിര്‍ണ്ണായകമായി.

സഖ്യം വേര്‍പിരിഞ്ഞെങ്കിലും

സഖ്യം വേര്‍പിരിഞ്ഞെങ്കിലും

സഖ്യം വേര്‍പിരിഞ്ഞെങ്കിലും പലപ്പോവും ബിജെപിക്കെതിരെ ഒരുമിച്ച് പോരാടണമെന്ന ആവശ്യം ഇരു പക്ഷത്ത് നിന്നുമുള്ള ചില നേതാക്കള്‍ പലപ്പോഴും ആവശ്യപ്പെട്ടിരുന്നു. ഈ അടുത്ത് രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പ് നടന്നപോള്‍ ജെഡിഎസ് നേതാവ് ദേവഗൗഡണയെ കോണ്‍ഗ്രസ് പിന്തുണയ്ക്കുകയും ചെയ്തു. കോണ്‍ഗ്രസ് പിന്തുണ ലഭിച്ചതു കൊണ്ട് മാത്രമാണ് ദേവഗൗഡയ്ക്ക് വിജയിക്കാന്‍ സാധിച്ചതും.

കോണ്‍ഗ്രസിനെതിരെ

കോണ്‍ഗ്രസിനെതിരെ

എന്നാല്‍ പിന്നീടുള്ള ദിനങ്ങളില്‍ കുമാരസ്വാമി കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം നടത്തുന്നതാണ് കാണാന്‍ സാധിച്ചത്. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന്‍റെ നേതൃത്വത്തില്‍ അശോക് ഗെലോട്ട് സര്‍ക്കാറിനെതിരെ തുടങ്ങിയ വിമത നീക്കത്തിന്‍റെ ചുവട് പിടിച്ച് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമാണ് കുമാരസ്വാമി നടത്തിയത്.

വിമര്‍ശനം

വിമര്‍ശനം

രാഷ്ട്രീയ കുതിരക്കച്ചവടത്തിന്‍റെ മറ്റൊരു പേരായിരുന്നു കോണ്‍ഗ്രസ് എന്നായിരുന്നു കുമാരസ്വാമിയുടെ വിമര്‍ശനം. രാഷ്ട്രീയ പാര്‍ട്ടികളില്‍ ഭിന്നത സൃഷ്ടിച്ച് എംഎല്‍എമാരെ വിലയ്ക്ക് എടുക്കുന്നതില്‍ കോണ്‍ഗ്രസ് വിദഗ്ധരാണെന്നും കുമാരസ്വാമി പറഞ്ഞു. ജനാധിപത്യപരമായി തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന സര്‍ക്കാറുകളെ അട്ടിമറിക്കാന്‍ എംഎല്‍എമാരെ വിലയ്ക്ക് എടുക്കുന്നതിനെതിരെ കോണ്‍ഗ്രസ് പാര്‍ട്ടി സേവ് ഡെമോക്രസി ക്യാംപെയ്ന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്.

സഖ്യനീക്കങ്ങള്‍ക്കും ശ്രമിക്കില്ല

സഖ്യനീക്കങ്ങള്‍ക്കും ശ്രമിക്കില്ല

അധികാരത്തില്‍ വരാന്‍ തങ്ങളെ പിന്തുണച്ച മുഴുവന്‍ ബിഎസ്പി എംഎല്‍എമാരെയും കോണ്‍ഗ്രസ് മറുകണ്ടം ചാടിച്ചില്ലേ-കുമാരസ്വാമി ചോദിച്ചു ഈ മറുകണ്ടം ചാടിക്കല്‍ ജനാധിപത്യപരമായിരുന്നോയെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ കുമാരസ്വാമി ചോദിച്ചു. കൂടാതെ ജെഡിഎസിന്‍റെ പ്രധാന പോരാട്ടം കോണ്‍ഗ്രസിനെതിരെ മാത്രമാണെന്നും അവരുമായി ഭാവിയില്‍ യാതൊരു വിധ സഖ്യനീക്കങ്ങള്‍ക്കും ശ്രമിക്കില്ലെന്നും കുമാരസ്വാമി അഭിപ്രായപ്പെട്ടിട്ടുണ്ട്.

ബിജെപി പാളയത്തിലേക്ക്

ബിജെപി പാളയത്തിലേക്ക്


ഇതോടെ ജെഡിഎസ് ബിജെപി പാളയത്തിലേക്ക് ചുവട് മാറുന്നുവെന്ന അഭ്യൂഹങ്ങളുണ്ടായി. കർണാടകയിലെ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ ബിജെപി സർക്കാരിനു ജെഡിഎസും മുൻ മുഖ്യമന്ത്രി കുമാരസ്വാമിയും പിന്തുണ നൽകുന്നുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. പുതുതായി നിയമിതനായ ബിജെപി എം‌എൽ‌സി യോഗേശ്വർ നടത്തിയ പ്രസ്താവന ഈ റിപ്പോർട്ടുകൾക്ക് ആക്കം കൂട്ടി.

എച്ച് ഡി ദേവഗൗഡ

എച്ച് ഡി ദേവഗൗഡ

എന്നാല്‍ ഇത്തരം അഭ്യൂഹങ്ങളെയെല്ലാം പൂര്‍ണ്ണമായി പിന്തള്ളി രംഗത്ത് എത്തിയിരിക്കുകയാണ് എച്ച് ഡി ദേവഗൗഡ. ആര്‍ക്കും വേണമെങ്കിലും ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നിയിക്കാം. എന്നാല്‍ സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ പൂര്‍ണ്ണമായി പരാജയമാണെന്നും ജനങ്ങള്‍ക്ക് അത്യാവശ്യ സാധനങ്ങള്‍ പോലും ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

മുഖ്യമന്ത്രിക്ക്

മുഖ്യമന്ത്രിക്ക്

മുഖ്യമന്ത്രിക്ക് തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. മുഖ്യമന്ത്രി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ അത് അനുസരിക്കുന്നില്ല. വെള്ളപ്പൊക്ക ദുരിതാശ്വാസം കാര്യക്ഷമമല്ല. വീട് നഷ്ടമായവര്‍ക്ക് ഒരു ലക്ഷം രൂപ മാത്രമാണ് സര്‍ക്കാര്‍ നല്‍കിയത്. ഒരു ലക്ഷം കൊണ്ട് എങ്ങനെ വീട് നിര്‍മ്മിക്കാന‍് കഴിയുമെന്നും അദ്ദേഹം ചോദിച്ചു.

ഗ്രാന്റുകൾ നൽകിയെങ്കിലും

ഗ്രാന്റുകൾ നൽകിയെങ്കിലും

കുമാരസ്വാമി ഗ്രാന്റുകൾ നൽകിയെങ്കിലും യെദ്യൂരപ്പ അത് തുടര്ന്നില്ല. നൽകിയ വർക്ക് ഓർഡറുകൾ പോലും റദ്ദാക്കി.. വികസനത്തെ സംബന്ധിച്ചിടത്തോളം എനിക്ക് ഇതുവരെ ശത്രുത ഉണ്ടാകില്ലെന്ന് അദ്ദേഹം (കുമാരസ്വാമി) പ്രഖ്യാപിച്ചു. അതെല്ലാം പൊതു ഉപഭോഗത്തിന് മാത്രമുള്ളതാണ്. കോൺഗ്രസ് അംഗങ്ങളുടെ നിയോജകമണ്ഡലങ്ങളിലോ ജെഡി (എസ്) അംഗങ്ങളുടെ നിയോജകമണ്ഡലങ്ങളിലോ ഒരു പ്രവൃത്തി പോലും നടത്താൻ അദ്ദേഹം (മുഖ്യമന്ത്രി യെദ്യൂരപ്പ) അനുവദിച്ചിട്ടില്ല.

ഒരു മമതയുമില്ല

ഒരു മമതയുമില്ല

ബിജെപിയുമായി ഒരു മമതയുമില്ല. പുതിയ കോൺഗ്രസ് പ്രസിഡന്റ് ചുമതലയേറ്റപ്പോൾ, ചിലർ ജെഡിഎസില്‍ നിന്ന് പോയതിനെ കുറിച്ച് ശബ്ദമുയര്‍ത്തുക മാത്രമാണ് ചെയ്തത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അവർക്ക് ഭൂരിപക്ഷം നേടാനായില്ല. കോണ്‍ഗ്രസ് നേതാക്കള്‍ ജെഡിഎസിനെതിരെ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. അതേകുറിച്ചൊന്നും ഞാന്‍ ഇവിടെ പറയുന്നില്ല. അത് ഇപ്പോൾ ചർച്ച ചെയ്യേണ്ട വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു.

മതേതര പാർട്ടികൾ

മതേതര പാർട്ടികൾ

മതേതര പാർട്ടികൾ കർണാടകയിൽ മാത്രമല്ല, രാജ്യത്തുടനീളം കാലത്തിന്റെ ആവശ്യമാണ്. മതേതര മൂല്യങ്ങളോട് ഉറച്ച പ്രതിബദ്ധതയുള്ള ഏതൊരു പ്രാദേശിക പാർട്ടികളും ദേശീയ തലത്തിൽ ഒത്തുചേരണം. നിരവധി സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ഭരണം നഷ്ടമായി. മധ്യപ്രദേശും രാജസ്ഥാനും, തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അസ്ഥിരപ്പെടുത്തുന്നതിനായി ബിജെപി പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്. കോൺഗ്രസ് മാത്രം കൈകാര്യം ചെയ്യേണ്ട വിഷയങ്ങളല്ല ഇത്, മറ്റ് പാർട്ടികളും ഇതിനെതിരെ ഒത്തുചേരേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

English summary
jds leader HD Devegowda asks secular parties to unite
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X