കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രേമഭംഗം: കൂട്ടുകാരികള്‍ വിഷം കഴിച്ച് മരിച്ചു

Google Oneindia Malayalam News

ബാംഗ്ലൂര്‍: കാമുകന്‍മാര്‍ ചതിച്ച വിഷമത്തില്‍ രണ്ട് കൂട്ടുകാരികള്‍ ആത്മഹത്യ ചെയ്തു. കിഴക്കന്‍ ബാംഗ്ലൂരിലെ പുലികേശി നഗറിലാണ് സംഭവം. 18 വയസ്സുള്ള രണ്ട് പെണ്‍കുട്ടികളാണ് ശനിയാഴ്ച വൈകുന്നേരം ജീവനൊടുക്കിയത്. വിഷം കഴിക്കുകയായിരുന്നു.

കുശാല്‍ നഗര്‍ സ്വദേശിനിയായ ഷാസിയ ബീഗം (18), ഡി ജെ ഹള്ളി സ്വദേശിനി റഖിയ ബീഗം (18), എന്നിവരാണ് മരിച്ചത്. പുലികേശി നഗറിലെ മസ്ജിദ് റോഡിലാണ് ഇവരെ ബോധമറ്റ നിലയില്‍ കണ്ടെത്തിയത്. വഴിയാത്രക്കാരാണ് കൂട്ടുകാരികളെ ആശുപത്രിയില്‍ എത്തിച്ചത്.

karnataka

ആശുപത്രിയില്‍ എത്തുമ്പോഴേക്ക് തന്നെ ഷാസിയ മരണത്തിന് കീഴടങ്ങിയിരുന്നു. രാത്രിയോടെ റഖിയയും മരിച്ചു. പെണ്‍കുട്ടികളെ അബോധാവസ്ഥയില്‍ കണ്ടെത്തിയ സ്ഥലത്ത് നിന്നും പോലീസിന് വിഷക്കുപ്പി ലഭിച്ചിട്ടുണ്ട്. പുലികേശി നഗര്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

വിഷം ഉളളില്‍ ചെന്നാണ് പെണ്‍കുട്ടികള്‍ ഇരുവരും മരിച്ചതെന്ന് ഡോക്ടര്‍മാരും സ്ഥിരീകരിച്ചു. ഇവര്‍ ആത്മഹത്യ ചെയ്തതാണ് എന്നാണ് പോലീസ് കരുതുന്നത്. നാഗവാരയ്ക്ക് സമീപത്തുള്ള ഒരു സ്വകാര്യ കോളേജിലെ ഒന്നാം വര്‍ഷ ബി ബി എം വിദ്യാര്‍ഥിനികളാണ് ഇരുവരും.

പെണ്‍കുട്ടികളുടെ പക്കല്‍ നിന്നും പോലീസിന് ആത്മഹത്യ കുറിപ്പൊന്നും കിട്ടിയിട്ടില്ല. രണ്ട് ആണ്‍കുട്ടികളുമായി കൂട്ടുകാരികള്‍ പ്രണയത്തിലായിരുന്നു എന്നും ഇവര്‍ ചതിച്ചത് കൊണ്ടാണ് പെണ്‍കുട്ടികള്‍ ജീവനൊടുക്കിയത് എന്നുമാണ് പ്രാഥമിക അന്വേഷണത്തില്‍ കിട്ടിയ വിവരം. പെണ്‍കുട്ടികളുടെ വീട്ടുകാര്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

English summary
Two teenage girls, classmates in a city college, ended their lives by consuming poison on Saturday night in Pulikeshi Nagar, East Bangalore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X