Get Updates
Get notified of breaking news, exclusive insights, and must-see stories!

ബൈക്ക് കുഴിയിലേക്ക് മറിഞ്ഞ് നടന്‍ മരിച്ചു

ബാംഗ്ലൂര്‍: കുഴിയിലേക്ക് ബൈക്ക് മറിഞ്ഞ് ടി വി സീരീയല്‍ നടന്‍ മരിച്ചു. അഴുക്കുവെള്ളം കളയാനുള്ള പൈപ്പിടാന്‍ വേണ്ടി ബി ബി എം പി തൊഴിലാളികള്‍ കുഴിച്ച കുഴിയില്‍ വീണാണ് ഇയാള്‍ മരിച്ചത്. ബഹാദൂര്‍ ഹയവദന റാവു റോഡില്‍ ഞായറാഴ്ചയായിരുന്നു സംഭവം. ബസവനഗുഡി ട്രാഫിക് പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ഗവിപുരം എക്സ്റ്റന്‍ഷനിലാണിത്.

55 കാരനായ ടി വി സീരിയല്‍ നടന്‍ അശോക് കുമാറാണ് അപകടത്തില്‍പ്പെട്ടത്. മഹാപര്‍വ്വ, പല്ലവി അനുപല്ലവി തുടങ്ങിയവയാണ് അശോക് കുമാറിന്റെ പ്രശസ്തമായ സീരിയലുകള്‍. നാടകത്തില്‍ അഭിനയിക്കാന്‍ പോയി തിരിച്ചുവരുന്ന വഴിയാണ് അപകടം ഉണ്ടായത്. ബൈക്ക് കൂട്ടുകാരന്റെ വീട്ടില്‍ വെച്ച് കാറിലായിരുന്നു ചിത്രദുര്‍ഗയിലേക്ക് ഇയാള്‍ പോയത്.

karnataka

തിരിച്ചുവരുന്ന വഴി ബൈക്കമെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അപകടം നടന്നതെന്ന് പോലീസ് പറഞ്ഞു. കുഴിക്കരികില്‍ ബാരിക്കേഡ് സ്ഥാപിച്ചിരുന്നെങ്കിലും അശോക് കുമാര്‍ അത് കണ്ടില്ല. ബാരിക്കേഡിലിടിച്ച് ബൈക്ക് കുഴിയിലേക്ക് വീഴുകയായിരുന്നു. തലയിടിച്ച് വീണത് അപകടത്തിന്റെ ആഘാതം കൂട്ടാനിടയാക്കി. സമീപത്തുകൂടി യാത്ര ചെയ്തിരുന്ന ചിലരാണ് സംഭവം കണ്ട് പോലീസില്‍ വിവരം അറിയിച്ചത്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ബി ബി എം പി ഇവിടെ റോഡ് പണി ആരംഭിച്ചത്. പണി നടക്കുന്ന വിവരം അറിയിച്ച് നിരവധഇ ബാരിക്കേഡുകളും ചുറ്റും സ്ഥാപിച്ചിരുന്നു. അശോക് കുമാര്‍ ഓടിച്ചിരുന്ന ബൈക്ക് അമിതവേഗതയിലായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. ബസവനഗുഡി ട്രാഫിക് പോലീസ് കേസെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+