പ്രേമംപാളി; യുവനായിക ആത്മഹത്യയ്ക്ക് ശ്രമിച്ചു
ബാംഗ്ലൂര്‍: കന്നഡ സിനിമയിലെ യുവനായികയായ വിന്ധ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു. എഴുപതോളം ഉറക്കഗുളികകള്‍ വിഴുങ്ങിയാണ് വിന്ധ്യ ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്. പ്രണയപരാജയമാണ് യുവനടിയുടെ ആത്മഹത്യ ശ്രമത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. റിലീസ് ചെയ്യാനൊരുങ്ങുന്ന മനദ മരേയലിയിലെ നായികയാണ് വിന്ധ്യ.
ഉറക്കഗുളികള്‍ കഴിച്ച് അവശനിലയിലായ വിന്ധ്യയെ ശിവാജിനഗറിലെ ബോറിംഗ് ആന്‍ഡ് ലേഡി കഴ്സണ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വിന്ധ്യയുടെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതി ഗുരുതരമാണ് എന്നാണ് ആശുപത്രി അധികൃതര്‍ നല്കുന്ന വിവരം. 70 ഉറക്കഗുളികകള്‍ ഒന്നിച്ച് വിഴുങ്ങിയ നടി കോമയിലാണത്രെ ഇപ്പോള്‍.
ഏതാണ്ട് ഒരു വര്‍ഷത്തോളമായി മഞ്ജുനാഥ് എന്നൊരു ചെറുപ്പക്കാരനുമായി വിന്ധ്യ പ്രണയിത്താലായിരുന്നത്രെ. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസമായി ഇവര്‍ തമ്മില്‍ അത്ര രസത്തിലായിരുന്നില്ല. കാഴ്ചശക്തിയില്ലാത്തവരാണ് വിന്ധ്യയുടെ അച്ഛനും അമ്മയും. ഇവരെ അയല്‍ക്കാരാണ് വിന്ധ്യ കഴിയുന്ന ആശുപത്രിയില്‍ എത്തിച്ചതും ശുശ്രൂക്ഷിക്കുന്നതും.
സിനിമാരംഗത്ത് പ്രണയവും പ്രണയപരാജയവും ഒന്നും ഒരു വാര്‍ത്തയേ അല്ല എന്നാണ് പറയപ്പെടുന്നത്. ഗോസിപ്പ് കോളങ്ങളില്‍ ഒരിക്കലെങ്കിലും ഇടം പിടിക്കാത്ത നായികമാരും നായകന്മാരും ഉണ്ടാകില്ല. നയന്‍താരയും ലക്ഷ്മി റായിയുമൊക്കെ ഉദാഹരണമായി മുന്നിലുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ സഹിക്കാനുള്ള കരുത്ത് ഒന്നോ രണ്ടോ ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച യുവനടിമാര്‍ക്ക് ഉണ്ടായി എന്ന് വരില്ല എന്നതാണ് വിന്ധ്യയുടെ ആത്മഹത്യാ ശ്രമം തെളിയിക്കുന്നത്.

വിന്ധ്യ
കന്നഡ സിനിമയിലെ യുവനായികയാണ് വിന്ധ്യ, റിലീസ് ചെയ്യാനൊരുങ്ങുന്ന മനദ മരേയലിയിലെ നായികയാണ്.

പുതുമുഖം
വളരെ പാവപ്പെട്ട സ്ഥിതിയില്‍ നിന്നുമാണ് വിന്ധ്യ വരുന്നത്. വിന്ധ്യയുടെ അച്ഛനമ്മമാര്‍ക്ക് കാഴ്ചശക്തിയില്ല.

മനദ മരേയലി
വിന്ധ്യയുടെ സാന്ഡല്വുഡിലേക്കുള്ള അരങ്ങേറ്റമാണ് മനദ മരേയലി. മഹേഷ് ഗൗഡയാണ് ചിത്രത്തിന്റെ സംവിധായകന്.

പ്രണയം
മഞ്ജുനാഥ് എന്നൊരു ചെറുപ്പക്കാരനുമായി വിന്ധ്യ പ്രണയത്തില്‍ ആയിരുന്നു. ഈ പ്രണയപരാജയമാണ് വിന്ധ്യയെ ആത്മഹത്യയിലേക്ക് നയിച്ചത്.

കോമയില്‍
70 ഉറക്കഗുളികകള്‍ ഒന്നിച്ച് വിഴുങ്ങിയാണത്രെ വിന്ധ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിന്ധ്യ ഇപ്പോള്‍ കോമയിലാണ് എന്നാണ് ആശുപത്രി അധികൃതര്‍ നല്കുന്ന വിവരം.

ഗോസിപ്പിന്റെ ഇരയോ
തന്റെ പേരില്‍ പ്രചരിക്കുന്ന ഗോസിപ്പുകളില്‍ വിന്ധ്യ അസ്വസ്ഥയായിരുന്നു എന്നാണ് വീട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി നടി വിഷാദാവസ്ഥയിലായിരുന്നത്രെ.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications