കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാവേരി പ്രതിഷേധത്തില്‍ കര്‍ണാടക ആര്‍ടിസിയ്ക്കുണ്ടായ നഷ്ടം 4 കോടിയിലേറെ!!

  • By ഭദ്ര
Google Oneindia Malayalam News

ബെംഗളൂരു: കാവേരി നദീജല പ്രശ്‌നത്തില്‍ കര്‍ണാടക ആര്‍ടിസി സര്‍വ്വീസുകള്‍ മുടക്കിയതില്‍ നഷ്ടം സംഭവിച്ചത് 4 കോടിയിലധികം രൂപയെന്ന് കണക്കുകള്‍. ഈ മാസം ആദ്യവാരം മുതല്‍ 22ാം തിയതി വരെയുള്ള ദിവസങ്ങളില്‍ ഇടവിട്ട് നിര്‍ത്തി വെച്ചത് 500ലധികം സര്‍വ്വീസുകളാണ്.

തമിഴ്‌നാട്ടിലേക്കും കേരളത്തിലേക്കുമുള്ള സര്‍വ്വീസുകളാണ് അധികവും നിര്‍ത്തി വെച്ചത്. ഈ മാസം ഒന്‍പത് മുതല്‍ തമിഴ്‌നാട്ടിലേക്ക് പൂര്‍ണമായും സര്‍വ്വീസുകള്‍ നിര്‍ത്തി വെച്ചു. കര്‍ണാടകയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെയാണ് കേരത്തിലേക്കുള്ള സര്‍വ്വീസുകള്‍ നിര്‍ത്തി വെച്ചത്.

ksrtcbengaluru

കാവേരി പ്രശ്‌നത്തില്‍ വിധി വന്നതിനെ തുടര്‍ന്ന് ബെംഗളരൂവില്‍ 13ാം തിയ്യതി കര്‍ഫ്യൂ പ്രഖ്യാപിക്കുകയും അന്നേ ദിവസത്തില്‍ തമിഴ്‌നാട് രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ തീ വെയ്ക്കുകയും ചെയ്തിരുന്നു. തമിഴ്‌നാട് വഴി കേരളത്തിലേക്ക് പോകുന്ന സര്‍വ്വീസുകളും ഇതോടെയാണ് നിര്‍ത്തലാക്കിയത്. തുടര്‍ന്ന്1
19, 20, 21 തിയ്യതികളിലും കര്‍ണാടക ആര്‍ടിസി സര്‍വ്വീസ് നടത്തിയില്ല.

മലയാളികള്‍ക്ക് ഓണത്തിന്റെ സാഹതര്യത്തില്‍ നാട്ടില്‍ പോകുന്നതിന് ബുക്ക് ചെയ്ത ഒട്ടുമിക്ക സര്‍വ്വീസുകളും നിലച്ചത് വലിയ തിരിച്ചടിയായിരുന്നു. കേരള ആര്‍ടിസിയേക്കാള്‍ കൂടുതല്‍ സര്‍വ്വീസുകള്‍ ഉയര്‍ന്ന ടിക്കറ്റ് നിരക്കില്‍ കര്‍ണാടക ആര്‍ടിസി സര്‍വ്വീസ് നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ എല്ലാം തകിടം മറിച്ച് കോടികളുടെ നഷ്ടമാണ് സര്‍വ്വീസ് റദ്ദാക്കിയതിലൂടെ വന്നത്.

English summary
Karnatak rtc loss crore's in cauvery issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X