Get Updates
Get notified of breaking news, exclusive insights, and must-see stories!

Karnataka election: ജെഡിഎസ്സില്‍ നിന്ന് വോട്ടുമറിയുമോ? കോണ്‍ഗ്രസിന് ഈ പ്ലാന്‍ വിജയിക്കണം

ബെംഗളൂരു: കര്‍ണാടകയില്‍ പ്രവചനങ്ങള്‍ പോലെ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമോ? ഇതിനുള്ള സാധ്യത എന്താണ്. ജെഡിഎസ്സും കൂടി കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കേണ്ടി വരും. അതായത് ജെഡിഎസ്സില്‍ നിന്നുള്ള വോട്ട് ചോര്‍ച്ച മാത്രമേ വലിയൊരു ഭൂരിപക്ഷം കോണ്‍ഗ്രസിനെ എത്തിക്കുകയുള്ളൂ. ആദ്യത്തെ സാധ്യത പരിശോധിക്കാം.

2018ല്‍ ജെഡിഎസ് മൂന്നാം സ്ഥാനത്തായിരുന്നു. 18 ശതമാനം വോട്ടുമായി അവര്‍ നേട്ടമുണ്ടാക്കി. വൊക്കലിഗ സാന്നിധ്യമുള്ളത് കൊണ്ട് ദക്ഷിണ-സെന്‍ട്രല്‍-ബെംഗളൂരു മേഖലകളിലായിട്ടാണ് അവരുടെ വോട്ടുകള്‍ ഉള്ളത്. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ജെഡിഎസാണ് വൊക്കലിഗ വിഭാഗം കൊണ്ട് നേട്ടമുണ്ടാക്കുന്നത്. കര്‍ഷക അനുകൂല പാര്‍ട്ടിയായത് കൊണ്ടുള്ള നേട്ടമാണിത്.

dk shivakumar congress

നിലവില്‍ കോണ്‍ഗ്രസില്‍ നിന്ന് ഡികെ ശിവകുമാര്‍ വൊക്കലിഗ വിഭാഗത്തില്‍ നിന്നുള്ള നേതാവാണ്. വൊക്കലിഗ വിഭാഗത്തില്‍ അദ്ദേഹത്തിന് നല്ല സ്വാധീനമുണ്ട്. ഇത്തവണ ശിവകുമാറിന് വൊക്കലിഗ വോട്ട് മറിക്കാന്‍ സാധിച്ചാല്‍ അദ്ദേഹമായിരിക്കും മുഖ്യമന്ത്രി. കാരണം വൊക്കലിഗ വോട്ടുകള്‍ മറിഞ്ഞാല്‍ കോണ്‍ഗ്രസിന് വന്‍ ഭൂരിപക്ഷം ലഭിക്കും. ജെഡിഎസ്സിനെ ദുര്‍ബലമാക്കാന്‍ സാധിച്ചാല്‍ ആ നേട്ടം അദ്ദേഹത്തിന് ലഭിക്കും.

ജെഡിഎസ്സിന്റെ ഒരു ശതമാനം വോട്ട് കോണ്‍ഗ്രസിലേക്ക് പോയാല്‍ ജെഡിഎസ്സിന് രണ്ട് സീറ്റുകള്‍ കുറയും. ബിജെപിക്ക് ഒരു സീറ്റും നഷ്ടമാകും. മൊത്തം മൂന്ന് സീറ്റിന്റെ നേട്ടം കോണ്‍ഗ്രസിനുണ്ടാക്കാം. ബിജെപിയുടെ സീറ്റുകള്‍ അതോടെ 99 ആയി കുറയും. ജെഡിഎസ്സിന്റേത് 29 സീറ്റാകും. കോണ്‍ഗ്രസിന്റേത് 93 സീറ്റ് വരെ നേടാം.
ഇനി ജെഡിഎസ്സിന്റെ ആറ് ശതമാനം വോട്ട് കോണ്‍ഗ്രസിലേക്ക് പോയി എന്ന് കരുതുക. അങ്ങനെയാണെങ്കില്‍ ഭൂരിപക്ഷത്തിന് അടുത്തെത്താന്‍ കോണ്‍ഗ്രസിന് സാധിക്കും.

ജെഡിഎസ്സില്‍ നിന്ന് ഏഴ് ശതമാനം വോട്ട് മറിഞ്ഞാല്‍, കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം പിന്നിടും. 119 സീറ്റ് വരെ കോണ്‍ഗ്രസ് നേടാം. അതേസമയം ബിജെപി 84 സീറ്റുകളിലേക്ക് വീഴുകയും ചെയ്യും. ജെഡിഎസ്സിന് അവരുടെ സീറ്റുകളില്‍ പകുതി നഷ്ടമാവും.

അതായത് പതിനെട്ട് സീറ്റിലേക്ക് അവര്‍ വീഴും. ഇത് സംസ്ഥാന രാഷ്ട്രീയത്തില്‍ അവരെ അപ്രസക്തരാവും. ഇനി ബിജെപി വോട്ടുകളാണ് കോണ്‍ഗ്രസിലേക്ക് മറിയുന്നതെന്ന് കരുതുക. ഒരു ശതമാനം വോട്ടാണെങ്കില്‍ ബിജെപിക്കാവും രണ്ട് സീറ്റുകള്‍ നഷ്ടമാവുക. ജെഡിഎസ്സിന് ഒരു സീറ്റും നഷ്ടമാവും.

ബിജെപിയില്‍ നിന്ന് രണ്ട് ശതമാനം വോട്ട് മറിഞ്ഞാല്‍ മത്സരം കടുപ്പമാകും. ബിജെപിക്ക് 94 സീറ്റും കോണ്‍ഗ്രസിന് 91 സീറ്റും ലഭിക്കാം. എന്നാല്‍ ഇതിനൊപ്പം ഒരു ശതമാനം വോട്ട് കൂടി കോണ്‍ഗ്രസിന് ലഭിച്ചാല്‍ അതോടെ ഗെയിം മാറും. കോണ്‍ഗ്രസ് നൂറ് സീറ്റിന് മുകളിലേക്ക് എത്തും. എന്നാല്‍ ബിജെപിയുടെ വോട്ട് നില 81 ആയി മാറും.

ബിജെപിയില്‍ നിന്ന് നാല് ശതമാനം വോട്ട് മറിയുകയാണ് കോണ്‍ഗ്രസിന് ചെയ്യേണ്ടത്. എങ്കില്‍ ഭൂരിപക്ഷത്തിലേക്ക് കോണ്‍ഗ്രസ് എത്തും. 113 സീറ്റ് പാര്‍ട്ടി സ്വന്തമാക്കും. 7 ശതമാനം വോട്ട് മറിഞ്ഞാല്‍ ബിജെപി 35 സീറ്റിലേക്ക് വീഴം. അതോടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം കോണ്‍ഗ്രസിന് ലഭിക്കും. 153 സീറ്റ് വരെ കോണ്‍ഗ്രസിന് ലഭിക്കാം. സ്വിംഗ് വോട്ടുകള്‍ വ്ന്നാലാണ് ബിജെപിയെ ഈ തിരഞ്ഞെടുപ്പ് ഏറ്റവുമധികം ബാധിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+